UPDATES

സംഗീത് ശേഖർ

കാഴ്ചപ്പാട്

സംഗീത് ശേഖർ

ബൗളർമാർക്ക് ശവപ്പറമ്പ് ആയി ഐപിഎൽ: ബാറ്റർമാർ മാത്രം മതിയോ?

ബൗളും ബാറ്റും തമ്മിൽ തുല്യത എവിടെ?

                       

ഫ്ലാറ്റ് ട്രാക്കുകൾ, ചെറിയ ബൗണ്ടറികൾ,ഇതെല്ലാം കൃത്യമായി മുതലെടുക്കുന്ന ബാറ്റർമാർ. ഇത്തവണത്തെ ഐ പി എല്ലിലെ മിക്ക കളികളും അക്ഷരാർത്ഥത്തിൽ റൺ വിരുന്നുകളാവുകയാണ്. 250 നു അപ്പുറത്തുള്ള സ്ക്കോറുകൾ പോലും സുരക്ഷിതമല്ല എന്ന അവസ്ഥയിലേക്കാണ് പോക്ക്. പവർ പ്ലെയിൽ റൺസ് മാക്സിമൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകൾ കളിക്കുന്നത്.ടൂർണമെന്റിലെ ഏറ്റവും മികച്ച 5 സ്ക്കോറുകളും ഈ മൂന്നു ടീമുകളുടെ പേരിൽ തന്നെയാണ്.കൊൽക്കത്ത ഉയർത്തിയ 262 റൺസ് വിജയലക്ഷ്യം പഞ്ചാബ് മറികടക്കുന്നത് 8 പന്തുകൾ ബാക്കി നിൽക്കെയാണ്. Bouncer rule

ഹൈദരാബാദിന് വേണ്ടി അഭിഷേക് ശർമ്മയും ട്രെവിസ് ഹെഡും, കൊൽക്കത്തക്ക് സുനിൽ നരൈനും ഫിൽ സോൾട്ടും ആക്രമണം അഴിച്ചു വിടുമ്പോൾ ബൗളർമാർക്ക് അവസരങ്ങൾ കുറവാണ്. ഡേവിഡ് വാർണർക്ക് പകരം ജെയിംസ് ഫ്രേസർ മഗ് ഗിർക് വന്നതോടെ ഡൽഹിയും പവർ പ്ലെയിൽ കൂറ്റൻ സ്ക്കോറുകൾ ലക്ഷ്യം വക്കുകയാണ്. ട്രെഡിഷണൽ സമീപനം സ്വീകരിക്കുന്ന മറ്റു ടീമുകൾ സ്ലോഗ് ഓവറുകളിലാണ് രണ്ടും കല്പിച്ചുള്ള ആക്രമണം തുടങ്ങുന്നത്.

ബൗളർമാരുടെ കാര്യം പരിതാപകരമായിട്ടുണ്ട് എന്നതിൽ സംശയമേയില്ല.ജസ്‌പ്രീത് ബുമ്ര, സുനിൽ നരൈൻ, സന്ദീപ് ശർമ എന്നിങ്ങനെ ചുരുക്കം ബൗളർമാർക്ക് മാത്രമാണ് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടാൻ കഴിയുന്നത്. അസാധാരണ മികവുള്ള, വൈവിധ്യമുള്ള തങ്ങളുടെ സ്കിൽ സെറ്റ് കൊണ്ടാണ് വന്യമായ ആക്രമണത്വരയുമായി നിൽക്കുന്ന ബാറ്റർമാരെ അവർ നിയന്ത്രിക്കുന്നത്.മറ്റു ബൗളർമാർ ഒരു പരിധി വരെ കാഴ്ച്ചക്കാരായി മാറുകയാണ്. ചെറിയ ബൗണ്ടറികളായത് കൊണ്ട് മിസ് ഹിറ്റുകൾ പോലും അതിർത്തി കടക്കുന്നു. പേസ് വേരിയേഷനുകൾ പലപ്പോഴും ഉപയോഗപ്പെടുന്നുമില്ല.ബൗളർമാരെ സഹായിക്കാനായി 2 ബൗൺസർ റൂൾ കൊണ്ട് വന്നിട്ട് പോലും ബൗളിംഗ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയായി മാറിക്കഴിഞ്ഞു.ഈഡൻ ഗാർഡൻസ് പോലെ സാമാന്യം വലിപ്പമുള്ള ഗ്രൗണ്ടുകളിൽ പോലും ബൗണ്ടറികളുടെ വലിപ്പം കുറക്കപ്പെടുകയാണ്.

എന്റർടെയിൻമെന്റ് വാല്യുവിനു മുൻ തൂക്കമുള്ള ടൂർണമെന്റുകളാണ് ഫ്രഞ്ചസി ക്രിക്കറ്റിൽ നടക്കുന്നത് എന്നിരിക്കെയും അത് മാത്രമായി ക്രിക്കറ്റ് ചുരുങ്ങിപ്പോവുന്നത് ദുഖകരമാണ്.ബൗളും ബാറ്റും തമ്മിൽ തുല്യത അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ ഒരു പോരാട്ടമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ബൗളർ കാഴ്ചക്കാരൻ മാത്രമായി പോകുന്നത് ഗുണകരമായ മാറ്റമല്ല.

English summary; IPL analysis how How are the chances reduced Bouncer rule

Share on

മറ്റുവാര്‍ത്തകള്‍