UPDATES

ഓഫ് ബീറ്റ്

രണ്ടേ രണ്ട് ഗ്രൂപ്പ് മാത്രം

രാഷ്ട്രീയവും ഇടവഴി’ പരമ്പര, ഭാഗം-4

                       

കേരള രാഷ്ട്രീയത്തില്‍ ഇന്ന് എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുകള്‍ ഉണ്ടെന്നത് പകല്‍ പോലെ എല്ലാവര്‍ക്കും അറിയാവുന്ന സത്യം. പക്ഷെ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ പ്രശസ്തമായ ഗ്രൂപ്പുണ്ടായത് കോണ്‍ഗ്രസിലാണ്. കെ. കരുണാകരന്‍ നേതൃത്വം കൊടുത്ത ഐ ഗ്രൂപ്പും, എ.കെ. ആന്റണി നേതൃത്വം കൊടുത്ത എ ഗ്രൂപ്പും. ഇരു ഗ്രൂപ്പുകളും അവരുടെ പ്രവര്‍ത്തനം ശക്തമാക്കിയപ്പോള്‍ ചിലര്‍ ഗ്രൂപ്പുകളില്‍ നിന്ന് അകന്നു നിന്നു. സമദൂരം എന്ന് വേണമെങ്കില്‍ നമുക്കതിനെ വിശേഷിപ്പിക്കാം. ദിവസവും ഗ്രൂപ്പ് വാര്‍ത്തകളും, അതിനെ അടിസ്ഥാനപ്പെടുത്തി കാര്‍ട്ടൂണുകളും വന്നിരുന്നു. മലയാള മാധ്യമങ്ങള്‍ ഗ്രൂപ്പ് കഥകള്‍ വാര്‍ത്തകളാക്കി ആഘോഷിക്കുന്ന കാലം. ഈ വാര്‍ത്തകളില്‍ പേരുവരാന്‍ എന്തെല്ലാം സര്‍ക്കസായിരുന്നു പല നേതാക്കളും കളിച്ചതെന്ന് പഴയ മാധ്യമപ്രവര്‍ത്തകര്‍ പറയും.

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. കോഴിക്കോട് നിന്ന് ആദ്യമായി ഷാര്‍ജ സര്‍വ്വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിച്ചത് വലിയ ആഘോഷമായിരുന്നു. വലിയൊരു ചടങ്ങും കോഴിക്കോട് വിമാന താവളത്തില്‍ ഒരുക്കിയിരുന്നു. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്നത് മറ്റൊരു കൗതുകമാണ്. അന്ന് പാര്‍ലമെന്റ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ക്ഷണക്കത്തില്‍ ഉണ്ടായിരുന്നില്ല. താന്‍ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതിനാലാണ് തഴയപ്പെട്ടതെന്നു മുല്ലപ്പള്ളി പരിഭവം രേഖപ്പെടുത്തി. അദ്ദഹമത് പരസ്യമായി പറയുകയും ചെയ്തു.

കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും; രാഷ്ട്രീയ ഇടവഴി: പരമ്പര, ഭാഗം-1

മന്നത്തിന്റെ കുതിര 

വരയിലെ മന്ത്രിയും, വരച്ച മന്ത്രിയും

ഇത് വലിയ വാര്‍ത്തയായിപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് പത്രാധിപരായ കുഞ്ചുക്കുറുപ്പ് മാസികയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ലീഡര്‍ കെ കരുണാകരന്റെ അടുത്ത് പരിഭവവുമായി മുല്ലപ്പള്ളി നില്‍ക്കുന്നു. ലീഡറിനോട് ചേര്‍ന്ന് മകന്‍ മുരളിയുണ്ട്. പിന്നില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വലിയ വിമാനം. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ചുരുക്കമായ ഐ.എ. എന്ന് വിമാനത്തില്‍ എഴുതിയിട്ടുണ്ട്. കരുണാകരന്‍ മുല്ലപ്പള്ളിയെ ആശ്വസിപ്പിക്കുകയാണ് ‘വിമാന കമ്പനിക്ക് പറ്റിയ അബദ്ധമായിരിക്കും. അവര്‍ക്ക് ഐയും, എയും മാത്രമേ അറിയൂ’.

എയര്‍ ഇന്ത്യയുടെ ചുരുക്കപ്പേരായ എ.ഐ എന്ന വാക്കുകളും, കോണ്‍ഗ്രസിലെ എ.ഐ ഗ്രൂപ്പുകളും മനസില്‍ കണ്ട് കരുണാകരന്‍ പറയുന്ന കമന്റ് വലിയ ചര്‍ച്ചയായി. കാര്‍ട്ടൂണ്‍ കണ്ടവരുടെ ഉള്ളില്‍ കരുണാകരന്റെ സ്വയസിദ്ധമായ കണ്ണിറുക്കി ചിരി മനസിലൂടെ ഓടിയിട്ടുണ്ടാകും. തീര്‍ച്ച..

Related news


Share on

മറ്റുവാര്‍ത്തകള്‍