UPDATES

സംഗീത് ശേഖർ

കാഴ്ചപ്പാട്

സംഗീത് ശേഖർ

സഞ്ജു v/s പന്ത് സഞ്ജു മതി

കാരണം ഇതാണ്

                       

റിഷഭ് പന്ത് ഫോമിൽ കളിക്കുന്നത് കണ്ടിരിക്കുന്നത് രസകരമാണ്. കോപ്പി ബുക്കിനെ നിരാകരിക്കുന്ന ശൈലി, ഷോട്ടുകൾ, പവർ ജനറേറ്റ് ചെയ്യുന്ന രീതി എല്ലാം മറ്റുള്ളവരിൽ നിന്ന് അയാൾ ഏറെ വ്യത്യസ്തനാണെന്ന കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണ്. കാർ അപകടത്തിനു ശേഷം ഒരു കൊല്ലത്തിൽ കൂടുതൽ സമയം പുറത്തു നിൽക്കേണ്ടി വന്ന റിഷഭിന്റെ തിരിച്ചുവരവ് തീർച്ചയായും പ്രശംസനീയവുമാണ്. ഗുജറാത്തിനെതിരായി കളിച്ച ഇന്നിങ്ങ്സ് ടിപ്പിക്കൽ റിഷഭ് പന്ത് ഇന്നിങ്സുകളുടെ എല്ലാ ചേരുവകളും ചേർന്നതായിരുന്നു എന്നിരിക്കെയും ടി ട്വന്റി എന്ന ഫോർമാറ്റിലേക്ക് വരുമ്പോൾ റിഷഭ്  ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ് നൽകുന്നത്.rishabh panth t20

റിഷഭ് പന്തെന്ന ബാറ്റർക്ക് ടി ട്വന്റി എന്ന ഫോർമാറ്റിൽ കൃത്യമായ ലിമിറ്റെഷൻസ് ഉണ്ട് എന്നത് ഒരു രഹസ്യം ഒന്നുമല്ല. ടെസ്റ്റിൽ അയാളൊരു അസാധ്യ ബാറ്ററാണ്. ഏകദിനത്തിൽ കുഴപ്പമില്ല. രണ്ടിലും റിഷഭിനു ക്രീസിൽ സെറ്റ് ആവാൻ സമയം കിട്ടുന്നുണ്ട്.ആൻഡ് ദ ഫീൽഡ് സെറ്റിങ്, ടെസ്റ്റിൽ മിക്കപ്പോഴും അറ്റാക്കിങ് ഫീൽഡുകളാണ് ഒരുക്കുന്നത് എന്നതും പന്തിനെ സഹായിക്കുന്ന ഘടകമാണ്. ടി ട്വന്റിയിലേക്ക് വരുമ്പോൾ റിഷഭ് മിഡിൽ ഓവറുകളിൽ സ്ട്രഗിൾ ചെയ്യുന്നൊരു ബാറ്റർ തന്നെയാണ്.ആ ഫോർമാറ്റിൽ ക്രീസിൽ സെറ്റാവാൻ 10/15 പന്തുകൾ എടുക്കുക എന്നതൊക്കെ ആത്മഹത്യാപരമാണ്, പ്രത്യേകിച്ചും പന്ത് ബാറ്റ് ചെയ്യാൻ വരുന്ന പൊസിഷൻ നോക്കുമ്പോൾ.അത്രയും പന്ത് എടുത്തു കഴിഞ്ഞാൽ പിന്നെ ഒരു തകർപ്പൻ ഇന്നിങ്ങ്സ് കളിക്കാതെ വേറെ മാർഗ്ഗവുമില്ല. ഓഫ് സ്റ്റമ്പിന് പുറത്ത് അൽപം വൈഡ് ആയി എറിഞ്ഞു ഫീൽഡ് ഒരുക്കുന്നതിലൂടെ നിയന്ത്രിക്കപ്പെടുന്ന,പേസ് വേരിയേഷനുകൾ പിക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടുള്ള ഒരു ബാറ്റർ മധ്യനിരയിലെ ക്രൂഷ്യൽ പൊസിഷനിൽ വരുന്നത് ടീം ഇന്ത്യക്ക് ഗുണം ചെയ്യാൻ ചാൻസില്ല.ഡൽഹി പോലുള്ള ഗ്രൗണ്ടുകളിൽ സ്ലോവർ ബോളുകൾ പിക്ക് ചെയ്തു ഷോട്ട് വൈകിച്ചു പവർ ജനറേറ്റ് ചെയ്ത് അടിക്കുന്ന സിക്സറുകൾ മറ്റൊരു ഗ്രൗണ്ടിൽ ക്യാച്ചുകളാകാൻ ചാൻസ് കൂടുതലാണ് എന്നതൊരു വസ്തുത തന്നെയാണ്. സിക്സറുകൾ മറ്റൊരു ഗ്രൗണ്ടിൽ ക്യാച്ചുകളാകാൻ സിക്സറുകൾ മറ്റൊരു ഗ്രൗണ്ടിൽ ക്യാച്ചുകളാകാൻ ചാൻസ്സിക്സറുകൾ മറ്റൊരു ഗ്രൗണ്ടിൽ ക്യാച്ചുകളാകാൻ ചാൻസസിക്സറുകൾ മറ്റൊരു ഗ്രൗണ്ടിൽ ക്യാച്ചുകളാകാൻ ചാൻസ്

സോ,ഇഫ് യൂ ആസ്ക്‌ മി, ഏതൊരു ദിവസവും സഞ്ജു സാംസണെന്ന വിക്കറ്റ് കീപ്പർ ബാറ്ററെ തന്നെയാവും ഞാൻ ചൂസ് ചെയ്യുന്നത്. പ്രൊപ്പർ ക്രിക്കറ്റിങ് ഷോട്ട്സ് കൊണ്ട് തന്നെ മിഡിൽ ഓർഡറിൽ ഇമ്പാക്ട് ഉള്ള ഇന്നിങ്സുകൾ കളിക്കാൻ കെൽപ്പുള്ള ബാറ്റർ. സെറ്റാവാൻ അധികം പന്തുകൾ എടുക്കാതെ തന്നെ ആക്രമണം തുടങ്ങാൻ കഴിയുമെന്ന് മാത്രമല്ല വലിയ ബുദ്ധിമുട്ടില്ലാതെ ഏത് ഗ്രൗണ്ടും ക്ലിയർ ചെയ്യാൻ തക്ക പവർ ഹിറ്ററുമാണ് സഞ്ജു.വരുന്ന ടി ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോൾ ഏറ്റെടുക്കാൻ തൽക്കാലം അയാളോളം അർഹതയുള്ളവർ വേറെയില്ല.അർഹതകൾക്ക് ഇന്ത്യൻ ക്രിക്കറ്റിൽ എന്ത് മാത്രം സ്ഥാനമുണ്ടെന്നു നമുക്ക് കൃത്യമായി അറിയാവുന്നത് കൊണ്ട് അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട കാര്യവുമില്ല.  മാത്രം സ്ഥാനമുണ്ടെന്നു നമുക്ക് കൃത്യമായി അറിയാവുന്നത് മാത്രം സ്ഥാനമുണ്ടെന്നു നമുക്ക് കൃത്യമായി അറിയാവുന്നത് മാത്രം സ്ഥാനമുണ്ടെന്നു നമുക്ക് കൃത്യമായി അറിയാവുന്നത്മാത്രം സ്ഥാനമുണ്ടെന്നു നമുക്ക് കൃത്യമായി അറിയാവുന്നത്

English summary; sports analysis Rishabh Panth t20 and sanju samson play Rishabh Panth t20

Share on

മറ്റുവാര്‍ത്തകള്‍