December 10, 2024 |

ജയ് ശ്രീറാം മാത്രം എഴുതിയവര്‍ക്കും ജയം; പരീക്ഷ തട്ടിപ്പ് തുടര്‍കഥയാവുന്ന യുപി

രണ്ട് പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

‘Jai Shri Ram’ കുറച്ച് കാലമായി ഉത്തര്‍പ്രദേശ് പരീക്ഷ വിവാദങ്ങളുടെ കേന്ദ്രമാണ്. വാഴ്‌സിറ്റി പരീക്ഷയാണെങ്കിലും നിയമനമാണെങ്കിലും എല്ലാത്തിലും തട്ടിപ്പ് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഈ മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയുടെ ചോദ്യ പേപ്പര്‍ വാട്ട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പ് ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യങ്ങളായിരുന്നു ചോര്‍ന്നത്. പിന്നാലെ യുപി ഉദ്യോഗാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. ഒടുവില്‍ റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി. ആറുമാസത്തിന് ശേഷം പരീക്ഷ വീണ്ടും നടത്തുമെന്നും സര്‍ക്കാര്‍ ‘Jai Shri Ram’ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആവര്‍ത്തിച്ച് ഇത്തരം വിഷയങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

ഇത്തവണ വിവാദമായിരിക്കുന്നത് ഫാര്‍മസി കോഴ്‌സ് പരീക്ഷയാണ്. വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലാണ് സംഭവം. പരീക്ഷയിലെ ചോദ്യത്തിന് ഉത്തരമറിയാത്ത വിദ്യാര്‍ത്ഥികള്‍ ജയ് ശ്രീറാം എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരുമാണ് പേപ്പറില്‍ എഴുതിയത്. പേപ്പര്‍ നോക്കിയ അധ്യാപകര്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക് നല്‍കി വിജയിപ്പിച്ചു. വിദ്യാര്‍ത്ഥി നേതാവായ ദിവ്യാന്‍ഷു സിംഗ് വിവരാവകാശ നിയമപ്രകാരം നേടിയ also but മറുപടിയിലൂടെ ഇക്കാര്യം പുറത്ത് വരുന്നത്. വാഴ്‌സിറ്റി ഉദ്യോഗസ്ഥരുടെ ഒത്താശ സംഭവത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം. പുനര്‍മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മുഖ്യമന്ത്രി ആദിത്യനാഥിനുമടക്കം ദിവ്യാന്‍ഷു പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലെ രണ്ട് പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരെ പിരിച്ച് വിടാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ വന്ദന വ്യക്തമാക്കി. അതേസമയം, മതപരമായ മുദ്രാവാക്യം accordingly  ഉത്തരകടലാസില്‍ കണ്ടില്ല. വായിക്കാന്‍ പറ്റാത്ത രീതിയിലുള്ള എഴുത്തായിരുന്നു എന്നുമാണ് അവര്‍ പ്രതികരിച്ചത്. because certainly

അടുത്തകാലത്താണ് പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ബില്‍ ലോക്‌സഭ പാസാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്ലാണിത്.സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. ഇത്തരത്തില്‍ ശക്തമായ നിയമസംവിധാനങ്ങള്‍ സാധാരണ പരീക്ഷകള്‍ക്കും കൊണ്ട് വരണ്ടേതിന്റെ ആവശ്യകതയാണ് മേല്‍സംഭവങ്ങളും ചൂണ്ടികാണിക്കുന്നത്.

 

Content Summary; UP Students Clear Exam With ‘Jai Shri Ram’ Answers, Professors Suspended

 

×