വാള്‍ട്ട് ഡിസ്‌നി കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി (ആര്‍.ഐ.എല്‍) ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ സിനിമയുടെ വളര്‍ച്ചയെ തുടര്‍ന്ന് ഡിസ്‌നി സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് സൗജന്യ ആക്‌സസ് നല്‍കിക്കൊണ്ടാണ് ജിയോ സിനിമ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്.
ഐ.പി.എല്ലിന്റെ ഡിജിറ്റല്‍ അവകാശം ഡിസ്‌നിയുടെ ഉടമസ്ഥതയില്‍ ആയിരുന്നു. ഇതു നഷ്ടപെട്ടതിനെ തുടര്‍ന്ന് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണു രേഖപ്പെടുത്തിയത്. ഐപിഎല്ലിന്റെ ഡിജിറ്റല്‍ അവകാശം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെ വരിക്കാരുടെ എണ്ണം ഇന്ത്യയില്‍ ഏകദേശം അഞ്ചു ദശലക്ഷം ഉപയോക്താക്കളായി കുറഞ്ഞുവെന്ന് ഗവേഷണ സ്ഥാപനമായ സി.എല്‍.എസ്.എ കണക്കാക്കുന്നു .
രണ്ടു കമ്പനികളുടെയും നേതൃത്വത്തിലെ മുന്‍നിരക്കാര്‍ ഇതേ കുറിച്ച് ചര്‍ച്ച നടത്തിയതായി മാധ്യമ വൃത്തങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആര്‍.ഐ.എല്‍(റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ) ഉള്‍പ്പടയെയുള്ള ഇന്ത്യയിലെ മുന്‍നിര വ്യവസായ നിരയുമായി ഡിസ്നി പ്രാഥമിക ചര്‍ച്ച നടത്തിയതായി ബ്ലൂംബെര്‍ഗ് തിങ്കാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്റ്റാര്‍ ഇന്ത്യയുടെയും വിയാകോം18 ന്റെയും(റിലയന്‍സ് ഇന്‍ഡസ്ട്രീസും പാരാമൗണ്ട് ഗ്ലോബലിന്റെയും സംയുക്ത സംരഭം) ഈ ഒത്തുചേരല്‍ ഇന്ത്യന്‍ മീഡിയ, എന്റര്‍ടൈന്‍മെന്റ് വ്യവസായത്തില്‍ വലിയ ഒരു മാറ്റത്തിനു കാരണമായേക്കാവുന്ന നീക്കമാകുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുമ്പോള്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉടമസ്ഥാവകാശം നഷ്ടമയത് കാരണം കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ്സ് ഇടിവ് (നാലു ബില്യണ്‍ ഡോളര്‍) ഈ കരാര്‍ നടക്കാതിരിക്കാന്‍ കാരണമായേക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ദി വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ മീഡിയ കൂട്ടായ്മയാണ് ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ. 1990- ല്‍ ഏഷ്യന്‍ പ്രേക്ഷകര്‍ക്കായി ഒരു ഹോളിവുഡ് ഇംഗ്ലീഷ് ഭാഷാ വിനോദ ചാനലായാണ് ആരംഭിച്ചത്. നിലവില്‍ ഡിസ്‌നി സ്റ്റാര്‍ന് എട്ട് ഭാഷകളിലായി 70-ലധികം ടിവി ചാനലുകള്‍ ഉണ്ട്.