UPDATES

ഡിസ്‌നി തുറന്നു വിട്ടത് സ്റ്റീം ബോട്ട് വില്ലിയിലെ മിക്കി മൗസിനെയാണ്

പകര്‍പ്പവകാശത്തിന്റെ സംരക്ഷണം നഷ്ടമായി ആദ്യ മണിക്കൂറിയില്‍ തന്നെ ആളുകള്‍ മിക്കിയെ പല ക്രിയാത്മകവും രസകരവുമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി

                       

2023 നവംബര്‍ 18 ന് ആയിരുന്നു മിക്കി മൗസിന്റെ 95ാം പിറന്നാള്‍ ആഘോഷിച്ചത്. മഞ്ഞ ഷൂസും വെള്ള കയ്യുറകളും ചുവന്ന ഷോര്‍ട്സും ധരിച്ചു ലോകത്തിലേക്ക് വന്നൊരു അരുമയായ കുഞ്ഞന്‍ എലി. പ്രായം 95 ആകുമ്പോഴും അവനിന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്.

ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം എന്നതിനപ്പുറത്തേക്ക് ഡിസ്‌നിയെ സംബന്ധിച്ച് മിക്കി മൗസിനുള്ള പ്രാധാന്യം ഏറെയാണ്. വിനോദ വ്യവസായത്തില്‍ ഡിസ്‌നിയുടെ ആധിപത്യം അരക്കിട്ട് ഉറപ്പിക്കാന്‍ സഹായിച്ച ഒരു കഥാപാത്രമാണ് മിക്കി മൗസ്. ഒരിക്കല്‍ ഫ്‌ളോറിഡയിലെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ മിന്നി മൗസിന്റെ(വെളുത്ത കയ്യുറകള്‍ ധരിച്ച് ചുവപ്പില്‍ വെള്ള പുള്ളിയുടുപ്പിട്ട് മഞ്ഞയില്‍ ചുവന്ന റിബണ്‍ കെട്ടി, ലോ ഹീല്‍സ് ഷൂസും ധരിച്ചെത്തുന്ന മിന്നി മൗസ് മിക്കിയുടെ പങ്കാളിയാണ്). ചുവര്‍ചിത്രം വരച്ചതിനു പകര്‍പ്പവകാശ നിയമപ്രകാരം കേസ് നല്‍കിയിരുന്നു. ഇതേരീതിയില്‍ കുട്ടികളുടെ കല്ലറയില്‍ വിന്നി-ദി-പൂ-ന്റെ ചിത്രം കൊത്തിവക്കുന്നത് ഡിസ്നിയുടെ പകര്‍പ്പവകാശം ലംഘിക്കുന്നതാണെന്നും പറഞ്ഞിരുന്നു. ഡിസ്നിക്കു സ്വന്തമായിരുന്ന 1928-ല്‍ പുറത്തിറങ്ങിയ ആദ്യകാല മിക്കി മൗസ് ചിത്രമായ സ്റ്റീം ബോട്ട് വില്ലിയുടെ പകര്‍പ്പവകാശം 2024 ഒന്ന് മുതല്‍ നഷ്ടമായിരിക്കുകയാണ്. മിക്കി ഇനി മുതല്‍ ജനങ്ങള്‍ക്ക് സ്വന്തമാണ്.


ശ്രീലങ്കയില്‍ നിന്നു പലായനം ചെയ്യേണ്ടി വന്ന ആദ്യ ജേര്‍ണലിസ്റ്റിന്റെ അനുഭവങ്ങള്‍: ബാഷാന അഭേയ്‌വര്‍ദ്ധനെ/ അഭിമുഖം


പകര്‍പ്പവകാശത്തിന്റെ സംരക്ഷണം നഷ്ടമായി ആദ്യ മണിക്കൂറിയില്‍ തന്നെ ആളുകള്‍ മിക്കിയെ പല ക്രിയാത്മകവും രസകരവുമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. പശ്ചാത്തല സംഗീതം മാറ്റി നല്‍കിയും, കൂടുതല്‍ തമാശകള്‍ കൂട്ടിച്ചേര്‍ത്തും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് റീമിക്‌സ് ചെയ്തും ആസ്വദിച്ചു.

2024 ജനുവരി ഒന്ന് തിങ്കളാഴ്ച, ‘മിക്കി മൗസ് ട്രാപ്പ്’ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ഒരു പോസ്റ്ററും ടീസര്‍ ട്രെയിലറും പുറത്തെത്തിയിരുന്നു. മിക്കി മൗസിന്റെ വേഷമിട്ട മുഖംമൂടി ധരിച്ച കൊലയാളി ആര്‍ക്കേഡില്‍ ഒരു കൂട്ടം യുവാക്കളെ ആക്രമിക്കുന്ന പശ്ചാത്തലമുളള ഹൊറര്‍ സിനിമയാണ് മിക്കി മൗസ് ട്രാപ്പ്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നതു റിപോര്‍ട്ടുകള്‍.

ഇതെങ്ങനെ സംഭവിച്ചു?

പതിറ്റാണ്ടുകളായി മിക്കി മൗസിനെ ഡിസ്‌നി പാട്ടുപെട്ട് സംരക്ഷിച്ചു വരികയാണ്. 1928-ലെ വാള്‍ട്ട് ഡിസ്‌നിയുടെ ആനിമേറ്റഡ് ഷോര്‍ട്ട് സ്റ്റീം ബോട്ട് വില്ലിയുടെ പകര്‍പ്പവകാശ സംരക്ഷണം 1984-ല്‍ കാലഹരണപെടേണ്ടതായിരുന്നു. പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുടെ കേന്ദ്രമായിരുന്നു ‘സ്റ്റീംബോട്ട് വില്ലി’. ആദ്യ റിലീസിന് ശേഷം അന്‍പത് വര്‍ഷമായിരുന്നു പകര്‍പ്പാവകാശത്തിന്റെ കാലാവധി. 1984-ല്‍ അക്കാലത്തെ നിയമപ്രകാരം പകര്‍പ്പവകാശം കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഡിസ്നി ഗ്രൂപ്പ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കാലാവധി നീട്ടി. 2003 അടുത്തെത്തിയപ്പോള്‍, ഇനിയൊരു 20 വര്‍ഷം കൂടി നീട്ടിത്തരണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു. ഈ മാറ്റം മിക്കി മൗസിനെ 2023 അവസാനം വരെ സംരക്ഷിക്കുകയും ചെയ്തു. ഡിസ്നിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള നിയമപോരാട്ടത്തിന് പിന്നാലെയാണ് ഇനിയും പകര്‍പ്പവകാശം ഡിസ്നിയ്ക്ക് നീട്ടി നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടാകുന്നത്. പകര്‍പ്പവകാശ സംരക്ഷണ ആക്ടിനെ മിക്കി മൗസ് പ്രൊട്ടക്ഷന്‍ ആക്ട് എന്നാണ് പലരും കളിയാക്കി വിളിച്ചിരുന്നത്. വിര്‍ജീനിയ വൂള്‍ഫിന്റെ ഒര്‍ലാന്‍ഡോ, ജെഎം ബാരിയുടെ പീറ്റര്‍ പാന്‍, ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്, വിന്നി-ദി-പൂ-ന്റെ സുഹൃത്ത് ടിഗര്‍ എന്നിവയും 1928-ലെ സൃഷ്ടികളും യുഎസ് പബ്ലിക് ഡൊമെയ്നിലുണ്ട്. മിക്കിയെപ്പോലെ തന്നെയാണ് 2022-ല്‍ വിന്നി-ദി-പൂ-ന് പകര്‍പ്പവകാശ പരിരക്ഷ നഷ്ടപ്പെട്ടത്. അടുത്ത നിമിഷം തന്നെ വിന്നിയെ ഒരു സീരിയല്‍ കില്ലര്‍ ആയി പലരും ചിത്രീകരിക്കുകയൂം ചെയ്തിരുന്നു.

ഇത് ആഗോളതലത്തില്‍ ബാധകമാണോ?

സ്റ്റീം ബോട്ട് വില്ലിയെ ചിത്രീകരിക്കുന്ന പുതിയ കഥകളും കലാസൃഷ്ടികളും നിര്‍മിക്കാന്‍ യുഎസിലുള്ള ആര്‍ക്കും 1928-ലെ ഹ്രസ്വചിത്രം ഉപയോഗിക്കാം. എന്നാല്‍ പകര്‍പ്പവകാശ നിയമത്തിന്റെ പരിരക്ഷകള്‍ ഓരോ രാജ്യത്തിനും വ്യത്യസ്തമായതിനാല്‍, എഴുത്തുകാരന്റെയോ സൃഷ്ടാവിന്റെയോ മരണശേഷം 70 വര്‍ഷത്തിനുശേഷം കൃതികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തിന്റെ ചില അധികാരപരിധികളില്‍ ഉള്‍പെടുന്നതിനാല്‍ സ്റ്റീംബോട്ട് വില്ലി കുറഞ്ഞത് 2042 വരെയെങ്കിലും പരിരക്ഷിക്കപ്പെടും. സ്റ്റീംബോട്ട് വില്ലിയുടെ സഹ-സ്രഷ്ടാവായ അബ് ഐവര്‍ക്ക്സും മാത്രമാണ് 1971-ല്‍ മരിച്ചത്.

സ്റ്റീംബോട്ട് വില്ലിയിലെ മിക്കി മൗസ്

സ്റ്റീംബോട്ട് വില്ലി’യ്ക്ക് മാത്രമേ ഇനി പകര്‍പ്പവകാശം ബാധകമാകാതെ വരൂ. അതിന് ശേഷം വന്നവയെല്ലാം ഇപ്പോഴും ഡിസ്നിയുടെ കൈവശം തന്നെയാണുള്ളത്. സ്റ്റീംബോട്ട് വില്ലിയിലെ മിക്കിക്ക് കൂര്‍ത്ത മൂക്കാണുള്ളത് കൂടാതെ, നീണ്ട വാലോ ശബ്ദമോയില്ല. പിന്നീട് വന്ന മിക്കിയുടെ പതിപ്പുകള്‍ക്കെല്ലാം വലിയ കണ്ണുകളും,ചുവന്ന ഷോര്‍ട്‌സും കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഇവയെല്ലാം ഇപ്പോഴും പകര്‍പ്പവകാശത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു, അവയെല്ലാം തന്നെ വരും ദശകങ്ങളില്‍ പൊതു സഞ്ചയത്തില്‍ പ്രവേശിക്കുന്നതാണ്. മിക്കി മൗസ് ഡിസ്നിയുടെ ഒരു വ്യാപാര മുദ്രയായതിനാല്‍ അത് അനിശ്ചിതമായി പുതുക്കാനും ഡിസ്‌നിക്ക് സാധിക്കും. സ്റ്റീംബോട്ട് വില്ലി’യ്ക്ക് മാത്രമേ ഇനി പകര്‍പ്പവകാശം ബാധകമാകാതെ വരൂ. അതിന് ശേഷം വന്നവയെല്ലാം ഇപ്പോഴും ഡിസ്നിയുടെ കൈവശം തന്നെയാണ്- ഡിസ്നിയുടെ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍