ആഗോള ബോക്‌സ് ഓഫിസില്‍ പണം വാരികൂട്ടുകയാണ് പിക്‌സര്‍ സ്റ്റുഡിയോയുടെ ഇന്‍സൈഡ് ഔട്ട് 2. കൗമാരപ്രായക്കാരുടെ വളര്‍ച്ച ഘട്ടവും ഉത്കണ്ഠയും സന്തോഷവും അവര്‍ എങ്ങനെയാണ് അനുഭവിക്കുന്നതെന്നും അവരുടെ ദുഃഖം, സന്തോഷം, ഗൃഹാതുരത്വം തുടങ്ങിയ വികാരങ്ങളെ മുതിര്‍ന്നവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗവും ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. എന്നാല്‍ ഇത്തവണത്തെ വിജയം പിക്‌സര്‍ സ്റ്റുഡിയോ സംബന്ധിച്ചിടത്തോളം ജീവന്‍ തിരിച്ച് കിട്ടിയത് പോലെയാണ്. തുടര്‍ച്ചയായി തിയറ്ററുകളില്‍ പരാജയം രുചിച്ച് വന്‍ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇന്‍സൈഡ് ഔട്ട് 2 വിജയം സമ്മാനിച്ചത്. Inside Out 2’ breaks the studio’s record.
2020ല്‍, കൊവിഡ് മഹാമാരികാലത്ത് തിയേറ്ററുകള്‍ അടച്ചുപൂട്ടിയതിനാല്‍ ”മുന്നോട്ട്” കാലുറപ്പിക്കാന്‍ പാടുപെടുകയായിരുന്നു പിക്‌സര്‍. 2023-ല്‍ തിയേറ്ററുകളില്‍ എത്തിയ പിക്സറിന്റെ എലമെന്റല്‍ ചിത്രമാണെങ്കില്‍ എട്ടുനിലയില്‍ പൊട്ടിയ അവസ്ഥയിലുമായിരുന്നു. അതേ ഇപ്പോള്‍ തിരിച്ച വരവ് രാജകീയമാക്കിയിരിക്കുകയാണ് പിക്‌സര്‍ സ്റ്റുഡിയോസ്. അതും ഒറ്റ ചിത്രം കൊണ്ട്.
നാണക്കേട്, അസൂയ, ഉത്കണ്ഠ: ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ഇന്‍സൈഡ് ഔട്ട് 2
2018ലെ ഇന്‍ക്രെഡിബിള്‍സ് 2 ആയിരുന്നു ഇതിന് മുന്‍പ് സ്റ്റുഡിയോയുടെതായി പുറത്തിറങ്ങിയ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ അനിമേഷന്‍ ചിത്രം. ഇപ്പോള്‍ ആ ചിത്രത്തിന്റെ വരുമാന റെക്കോര്‍ഡാണ് ഇന്‍സൈഡ് ഔട്ട് 2 തകര്‍ത്തത്. പിക്‌സറിന്റെ എക്കാലത്തെയും ഏറ്റവും വലിയ വരുമാനം നേടിയ ചിത്രമെന്ന സ്ഥാനത്തേക്ക് ഇതോടെ ഇന്‍സൈഡ് ഔട്ട് 2 എത്തി. ചൊവ്വാഴ്ച വരെ ആഗോള ടിക്കറ്റ് വില്‍പ്പന 1.251 ബില്യണ്‍ ഡോളറിലധികമാണ്.1.243 ബില്യണ്‍ ആയിരുന്നു ഇന്‍ക്രെഡിബിള്‍സ് 2 നേടിയിരുന്നത്. ഡിസ്‌നിയുടെ ഫ്രോസണ്‍ (1.285 ബില്യണ്‍), ഫ്രോസണ്‍ 2 (1.453 ബില്യണ്‍), ഇല്യൂമിനേഷന്‍ ആന്‍ഡ് യൂണിവേഴ്‌സലിന്റെ ദി സൂപ്പര്‍ മാരിയോ ബ്രോസ് മൂവി(1.361 ബില്യണ്‍) എന്നി റെക്കോര്‍ഡുകള്‍ കൂടി പടം തകര്‍ക്കുമോ എന്നതാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്‍സൈഡ് ഔട്ട് 2 നിരൂപകര്‍ക്കിടയിലും ഹിറ്റാണെന്ന സവിശേഷതയുമുണ്ട്. സിനിമയ്ക്ക് നിലവില്‍ നിരൂപകരില്‍ നിന്ന് 91 ശതമാനവും റോട്ടന്‍ ടൊമാറ്റോസിലെ പ്രേക്ഷകരില്‍ നിന്ന് 96 ശതമാനവും എ റാങ്കിങ് ആണ് ലഭിച്ചിരിക്കുന്നത്. ഫ്രോസണ്‍, സൂപ്പര്‍ മാരിയോ എന്നിവയെ മറികടക്കാന്‍ ചിത്രത്തിന് കഴിയുമെന്നാണ് സിനിമ നിരീക്ഷകരും പറയുന്നത്.
English Summary: Pixar may find joy as ‘Inside Out 2’ breaks the studio’s record