ബ്രസീലിൽ നടന്ന വിമാനാപകടത്തിൽ 61 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റിൽ 61 യാത്രക്കാരുമായി പറന്ന യാത്രാ വിമാനമാണ് തീപിടുത്തത്തിൽ തകർന്നത്. വിമാനത്തിൽ 62 പേർ ഉണ്ടായിരുന്നതായി എയർലൈൻ വോപാസ് ആദ്യം റിപ്പോർട്ട് ചെയ്തുവെങ്കിലും പിന്നീട് 61 ആയി തിരുത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 57 യാത്രക്കാരുടെയും നാല് ജീവനക്കാരുടെയും മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രത്തിനടുത്ത് അപകടം നടന്നതിനാൽ പ്രദേശവാസികൾ ആരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ നടത്തുകയാണ്. plane crashed in Brazil 61 people dead
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് മുൻഗണന നൽകുകയും അപകടത്തിൻ്റെ കാരണങ്ങൾ നിർണ്ണയിക്കാൻ അധികാരികളുമായി സഹകരിക്കുകയും ചെയ്യുന്നതായി വിമാന കമ്പനി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെ ആരും അതിജീവിച്ചില്ലെന്ന് ബ്രസീലിയൻ മിലിട്ടറി പോലീസ് കേണൽ എമേഴ്‌സൺ മസെറ ഓഗസ്റ്റ് ഒൻപത് വ്യാഴാഴ്ച വിൻഹെഡോ നഗരത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീ നിയന്ത്രണവിധേയമാണെന്നും എന്നാൽ 50 ഓളം അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ ആണെന്നും മസെറ പറഞ്ഞു. ഇത് വളരെ സങ്കടകരമായ ഒരു അവസ്ഥയാണ്. ഇപ്പോൾ, പ്രദേശത്ത് മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എടിആർ-72 ടർബോപ്രോപ്പ് വിമാനം സംസ്ഥാനത്തെ കാസ്‌കാവലിൽ നിന്ന് സാവോ പോളോയിലെ ഗ്വാറുൾഹോസിലേക്കുള്ള യാത്രാമധ്യേ, തലസ്ഥാനത്ത് നിന്ന് 76 കിലോമീറ്റർ അകലെയുള്ള ജനവാസ കേന്ദ്രത്തിനടുത്ത് വച്ച് തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവർ ഒഴികെ മറ്റ് മരണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്നാണ് മിലിട്ടറി പോലീസ് ജനറൽ കമാൻഡർ കേണൽ കാസിയോ അരാജോ ഡി ഫ്രീറ്റാസ് പറയുന്നത്.
ഫ്ലൈറ്റ് റഡാർ വെബ്‌സൈറ്റ് നൽകിയ വിവരങ്ങൾ അനുസരിച്ച്, 17,000 അടിയിൽ സഞ്ചരിച്ചിരുന്ന വിമാനം, രണ്ട് മിനിറ്റിനുള്ളിൽ 4,000 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വിമാനം നിയന്ത്രണം വിട്ട് മരങ്ങൾക്കിടയിലേക്ക് വീഴുന്നതും പിന്നീട് കറുത്ത പുകപടലങ്ങൾ ഉയരുന്നതും കാണാൻ സാധിക്കും. plane crashed in Brazil 61 people dead
ജനവാസ കേന്ദ്രത്തിനടുത്തുള്ള പൂന്തോട്ടത്തിൽ വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും കത്തിയമരുന്ന അവസ്ഥയിലായിരുന്നുവെന്ന്
പ്രദേശ വാസിയായ അന ലൂസിയ ഡി ലിമ, യുഒഎൽ വാർത്താ വെബ്‌സൈറ്റിനോട് പറഞ്ഞു. സംഭവമുണ്ടായി ഉടൻ തന്നെ ബ്രസീലിയൻ വ്യോമസേനയും ഫെഡറൽ പോലീസും അന്വേഷണ സംഘത്തെ സ്ഥലത്തേക്ക് അയച്ചതായും വ്യക്തമാക്കി.
content summary; No survivors from plane that crashed in Brazil with 61 people on board, officials say k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k