June 04, 2026 |
Share on

സംവിധായകന്‍ ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്തു

കൊച്ചി മേയറുടെ പരാതിയിലാണ് അറസ്റ്റ്

സംവിധായകന്‍ ജൂഡ് ആന്റണിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണു അറസ്റ്റ്. അറസ്റ്റിനുശേഷം ജൂഡിനെ വിട്ടയക്കുകയും ചെയ്തു.
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജൂഡ് ഭീഷണിപ്പെടുത്തിയെന്നു കാണിച്ചായിരുന്നു മേയറുടെ പരാതി.

സുഭാഷ് പാര്‍ക്കില്‍ സിനിമ ഷൂട്ടിംഗിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നു മേയര്‍ പറയുന്നു. അനുമതി നല്‍കില്ലെന്നും ഷൂട്ടിംഗിനും മറ്റും ഇപ്പോള്‍ പാര്‍ക്ക് വിട്ടുതരില്ലെന്നും പറഞ്ഞതോടെയാണു സംവിധായകന്‍ ഭീഷണിപ്പെടുത്തിയതെന്നു മേയര്‍ പറയുന്നു.

ശനിയാഴ്ചയായിരുന്നു സംഭവം. കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ സുഭാഷ് പാര്‍ക്ക് ഷൂട്ടിംഗിനും മറ്റും വിട്ടുകൊടുക്കുന്നതിനു വിലക്കുണ്ടെന്നു മേയര്‍ പറഞ്ഞെങ്കിലും ജൂഡ് തങ്ങള്‍ക്ക് അനുമതി നല്‍കണമെന്നു വാശിപിടിക്കുകയായിരുന്നു. ഇതു പിന്നീട് വാക്കുതര്‍ക്കത്തിലുമെത്തി. ഈ സംഭവത്തിനു പിന്നാലെയാണു മേയര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനും എതിരേ ജൂഡിനെതിരേ കേസ് ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×