June 26, 2026 |
Share on

വളര്‍ത്തുനായയ്ക്ക് ജീവനുള്ള പൂച്ചയെ തിന്നാന്‍ കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍; പിന്നാലെ അറസ്റ്റും

എമിറേറ്റ്‌സ് സ്വദേശിയെയും ഏഷ്യന്‍ വംശജരായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു

നായയ്ക്ക് ജീവനുള്ള പൂച്ചയെ തിന്നാന്‍ കൊടുത്ത് അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലിട്ട് വൈറലാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. യുഎഇയിലായിരുന്നു സംഭവം. താന്‍ വളര്‍ത്തുന്ന നായയ്ക്ക് ജീവനോടെ ഒരു പൂച്ചയെ ഇട്ടുകൊടുക്കുകയും, പട്ടി പൂച്ചയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ എമിറേറ്റ് സ്വദേശി സോഷ്യല്‍ മീഡിയയില്‍ ചൊവ്വാഴ്ച പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തില്‍ എമിറേറ്റ്‌സ് സ്വദേശിയെയും ഏഷ്യന്‍ വംശജരജരായ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ദുബായ്‌ മേജര്‍-ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

×