June 04, 2026 |
Share on

വധു ഒന്ന്, വരന്മാര്‍ രണ്ട്

ഹിമാചല്‍ പ്രദേശിലെ ഹട്ടി ഗോത്രം തുടരുന്ന ബഹൃഭര്‍തൃത്വ പാരമ്പര്യമാണ് സുനിതയെ കപിലിന്റെയും പ്രദീപിന്റെയും ഭാര്യയാക്കിയത്

വിവാഹ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത് പതിവാണ്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞ, ഹിമാചല്‍ പ്രദേശില്‍ നടന്നൊരു കല്യാണത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഒരു വധുവിന് താലി ചാര്‍ത്തിയത് രണ്ടു പേരാണ്!

സിര്‍മൗര്‍ ജില്ലയില്‍ ഗ്രാന്‍സ്-ഗിരി പ്രദേശത്തായിരുന്നു ഈ വിവാഹം നടന്നത്. ജൂലൈ 12 മുതല്‍ മൂന്നു ദിവസം നീണ്ട ചടങ്ങുകള്‍. പരമ്പരാഗത നൃത്തങ്ങളും പാട്ടുകളുമൊക്കെ വര്‍ണാഭമാക്കിയ വിവാഹവേളയില്‍ നൂറു കണക്കിന് പേരെ സാക്ഷിയാക്കിയാണ് സുനിത ചൗഹാനെ പ്രദീപ് നേഗിയും കപില്‍ നേഗിയും വിവാഹം ചെയ്തത്.

സുനിതയെയും നേഗി സഹോദരന്മാരെയും ഒന്നിപ്പിച്ചത്, ഹട്ടി ഗോത്രവിഭാഗത്തിനിടയില്‍ ഇന്നും പ്രചാരത്തിലുള്ള ബഹുഭര്‍തൃത്വമാണ്. ‘ ജോഡിധാര’ എന്നാണ് ഇത്തരം വിവാഹങ്ങള്‍ക്ക് പറയുന്നത്, ഹിമാചല്‍ പ്രദേശിലെ റവന്യു നിയമങ്ങളും ബഹുഭര്‍തൃത്വത്തെ അംഗീകരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ട്രാന്‍സ്-ഗിരി മേഖലയിലെ ബദാന ഗ്രാമത്തില്‍ ഇത്തരം അഞ്ച് വിവാഹങ്ങള്‍ നടന്നിട്ടുണ്ട്.

കുന്‍ഹട്ട് എന്ന ഗ്രാമത്തില്‍ നിന്നാണ് സുനിത. അവര്‍ പറയുന്നത്, സ്വന്തം ഇഷ്ടത്തോടോ തന്നെയാണ് പ്രദീപിനെയും കപിലിനെയും ഭര്‍ത്താക്കന്മാരായി സ്വീകരിച്ചതെന്നാണ്. പാരമ്പര്യത്തെ അംഗീകരിക്കുകയാണ് സുനിത. ഷില്ലായ് ഗ്രാമക്കാരാണ് പ്രദീപും കപിലു.ം സര്‍ക്കാര്‍ ജീവനക്കാരനാണ് പ്രദീപ്. സഹോദരന്‍ വിദേശത്താണ്. ഈയൊരു തീരുമാനം ഒരുമിച്ച് ചേര്‍ന്ന് എടുത്തതാണെന്നാണ് സഹോദരന്മാരും പറയുന്നത്. പാരമ്പര്യം പരസ്യമായി പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അതില്‍ അഭിമാനം കൊള്ളുന്നുവെന്നുമാണ് പ്രദീപ്-കപിലുമാര്‍ പറയുന്നത്.

വിദേശത്തെ ജോലി തുടരുമെന്നാണ് കപില്‍ പറയുന്നത്. ‘ഞങ്ങള്‍ ഒറ്റ കുടുംബമായിരിക്കുമെന്നും, ഞങ്ങളുടെ ഭാര്യയ്ക്ക് എല്ലാവിധ പിന്തുണയും സ്‌നേഹവും ഉറപ്പാക്കുമെന്നും കപില്‍ പറയുന്നു. എല്ലാക്കാര്യങ്ങളും സുതാര്യമായി ചെയ്യാനാണ് തങ്ങള്‍ എപ്പോഴും താത്പര്യപ്പെടുന്നതെന്നും സഹോദരന്‍ പറയുന്നു.

ഹിമാചല്‍ പ്രദേശ്- ഉത്തരാഖണ്ഡ് അതിര്‍ത്തി മേഖലയില്‍ തമാസിക്കുന്ന ഗോത്രവിഭാഗമാണ് ഹട്ടികള്‍. തമ്മില്‍ തമ്മില്‍ വളരെ അടുപ്പത്തില്‍ ജീവിക്കുന്നവരാണ് ഹട്ടി സമുദായത്തിലുള്ളവര്‍. മൂന്നു വര്‍ഷം മുമ്പാണ് ഇവരെ ഷെഡ്യൂള്‍ഡ് ട്രൈബുകളായി(എസ്ടി)കളായി സര്‍ക്കാര്‍ അംഗീകരിച്ചത്. ബഹുഭര്‍തൃത്വം നൂറ്റാണ്ടുകളായി ഇവരുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും, സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭാസം കൂടിയതും സാമ്പത്തികമായ ഉന്നമനത്തിലേക്ക് സമൂഹം മാറിയതും ബഹുഭര്‍തൃത്വത്തെ തടയുന്ന സാമൂഹിക കാരണങ്ങളായി. കഴിഞ്ഞ കുറെ കാലങ്ങളായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

അഴിമുഖത്തില്‍ വായിക്കുക; രേഖകളിലില്ലാത്ത ആര്‍.എസ്.എസ്: ആരോടും ബാധ്യതയില്ലാത്ത ഒരു സംഘടനയുടെ രഹസ്യ ഘടനയുടെ രൂപരേഖ

രഹസ്യമായി ഇത്തരം വിവാഹങ്ങള്‍ നടക്കാറുണ്ടെങ്കിലും വളരെ കുറവാണെന്നാണ് ഗോത്രനേതാക്കന്മാര്‍ പറയുന്നത്. സമുദായത്തിന്റെ സമ്മതത്തോടെയാണ് വിവാഹങ്ങള്‍ നടക്കുന്നതും.

ബഹുഭര്‍തൃത്വം എന്ന പാരമ്പര്യത്തിന് പിന്നില്‍ സ്വത്ത് പ്രധാനഘടകമാണ്. പൂര്‍വികസ്വത്തായി കിട്ടുന്ന ഭൂമി വിഭജിച്ചു പോകാതിരിക്കുകയെന്നതാണ് ഈ കൂട്ടക്കല്യാണത്തിന് പിന്നിലെ തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം, ഹട്ടി സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അത്രകണ്ട് അവകാശമൊന്നുമില്ല.

ആയിത്തോളം കൊല്ലമായി തുടരുന്ന ഈ ആചാരത്തിന് മൂന്നു കാരണങ്ങളാണ് പൊതുവില്‍ പറയുന്നത്. അതിലൊന്നാണ് പൂര്‍വിക സ്വത്തായി കിട്ടുന്ന കാര്‍ഷിക ഭൂമി കൈവിടാതിരിക്കുകയെന്നത്.

കപിലിനെയും പ്രദീപിനെയും പോലെ ഒരമ്മയുടെ മക്കള്‍ തന്നെ ഭര്‍ത്താക്കന്മാരായി വരണമെന്നും നിര്‍ബന്ധമില്ല. സഹോദരന്മാരല്ലാത്ത ഒന്നില്‍ കൂടുതല്‍ വരന്മാര്‍ക്കും ഒരു വധുവാകാം. അതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്, പരസ്പര സാഹോദര്യത്തോടെ, ഒരു കുടുംബമായി ജീവിക്കുക എന്നതാണ്. അതാണ് രണ്ടാമത്തെ കാരണം.

മൂന്നാമത്തെ കാരണം സുരക്ഷിതത്വമാണ്. ഒന്നിലധികം പുരുഷന്മാരുള്ള വലിയ കുടുംബത്തിന്റെ ഭാഗമാകുമ്പോള്‍ കിട്ടുന്ന സുരക്ഷിതത്വമാണ് സ്ത്രീകള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്യുന്നത്.

സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ് ഗിരി പ്രദേശത്തെ ഏകദേശം 450 ഗ്രാമങ്ങളിലായി ഹട്ടി സമുദായത്തില്‍പ്പെട്ട ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ടെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ഗ്രാമങ്ങളില്‍ ബഹുഭര്‍തൃത്വം ഇപ്പോഴും ഒരു അനുഷ്ഠാന പാരമ്പര്യമാണ്.  Polyandry tradition; Two Hatti tribe brothers tied the knot to a woman in Himachal Pradesh

Content Summary; Polyandry tradition; Two Hatti tribe brothers tied the knot to a woman in Himachal Pradesh

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×