ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായതായി റിപ്പോര്‍ട്ട്. ഛര്‍ദ്ദിയെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ടതാണ് ആരോഗ്യനില കൂടുതല്‍ വഷളാകാന്‍ കാരണമെന്ന് വത്തിക്കാന്‍ അറിയിച്ചു. തുടര്‍ന്ന് മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. Pope Francis’ Health condition
പരിശുദ്ധ പിതാവ് ബ്രോങ്കോ ആസ്പിറേഷന് വിധേയനാവുകയും തുടര്‍ന്ന് അദ്ദേഹത്തെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം ഓക്‌സിജന്‍ നല്‍കുകയും സ്ഥിതി മെച്ചപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്ത 48 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിശകലനം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകാതെ ശ്വാസകോശ അണുബാധ ന്യുമോണിയയായി മാറി. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ(ഇരട്ട ന്യുമോണിയ)ബാധിച്ചിരുന്നു.
ശ്വാസകോശത്തിലും ശ്വസനവ്യവസ്ഥയിലും വൈറസുകളും ബാക്ടീരിയകളും ഉള്‍പ്പെടുന്ന മിശ്രിത അണുബാധയായ പോളി മൈക്രോബിയല്‍ അണുബാധയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനത്തിലും നേരിയ പ്രശ്‌നങ്ങള്‍ കണ്ടെത്തി. രക്ത പരിശോധനയിലാണ് വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ
പരിശോധനയില്‍ പോപ്പിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ടുകള്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ പ്ലേറ്റ്ലെറ്റുകള്‍ ത്രോംബോസൈറ്റോപീനിയയ്ക്ക് കാരണമാകുമെന്ന ആശങ്കയും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് ത്രോംബോസൈറ്റോപീനിയ. രക്തം കട്ടപിടിക്കാതിരിക്കുക, മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകും. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പറയുന്നതനുസരിച്ച്, അണുബാധയ്ക്കുള്ള മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാമെന്നാണ്. ആസ്തമയുടെ ബുദ്ധിമുട്ടും പോപ്പിന് അനുഭവപ്പെട്ടിരുന്നു.
ഫെബ്രുവരി 14 നാണ് റോമിലെ ജെമേലി ആശുപത്രിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. 88 കാരനായ പോപ്പിന്റെ പ്രായവും രോഗത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ആരോഗ്യാവസ്ഥയില്‍ ആശങ്കയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.Pope Francis’ Health condition
Content Summary: Pope Francis’ Health Worsens: Placed on Ventilator Amid Breathing Issues and Vomiting
Pope Francis’ Health condition
Leave a Comment