UPDATES

സ്ത്രീ

അക്രമിക്ക് ഇലക്ട്രിക്ക് ഷോക്ക്, പോലീസിന് ലൊക്കേഷന്‍ സിഗ്നല്‍; സ്ത്രീസുരക്ഷയ്ക്കായുള്ള സ്മാര്‍ട്ട് വളകള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

കണ്ടുപിടുത്തവുമായി ഹൈദരാബാദ് സ്വദേശി

                       

സ്ത്രീ സുരക്ഷയ്ക്കുവേണ്ടി സ്മാര്‍ട്ട് വളയുമായി ഹൈദരാബാദ് സ്വദേശി. സ്ത്രീകളുടെ വളയിട്ട കൈകളില്‍ പിടിക്കുന്ന അക്രമിക്ക് ഇലക്ടിക് ഷോക്ക് ഏല്‍ക്കുകയും അപകടത്തില്‍പെടുന്ന സ്ത്രീയുടെ ലൈവ് ലൊക്കേഷന്‍ പോലീസിന് ലഭിക്കുകയും ചെയ്യുന്ന തരത്തിലുള്ള സംവിധാനമാണ് ഈ സ്മാര്‍ട്ട് വളയില്‍ ഒരുക്കിയിരിക്കുന്നത്.

ഗഡി ഹരീഷ് എന്ന 23 കാരനും സുഹൃത്തായ സായ് തേജയും ചേര്‍ന്നാണ് ഈ വളകള്‍ നിര്‍മ്മിച്ചത്. ഇത് സ്ത്രീസുരക്ഷയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്നും തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു വള നിര്‍മ്മിച്ചതെന്നും ഹരീഷ് എഎന്‍ഐയോട് പറഞ്ഞു.

ഈ വളകളിലെ ഇലക്ട്രിക്ക് ഷോക്കും, ലൈവ് ലൊക്കേഷന്‍ അയയ്ക്കുന്ന സംവിധാനവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നത് സ്ത്രീകള്‍ കൈ ഒരു പ്രത്യേക രീതിയില്‍ അനക്കുമ്പോള്‍ ആയിരിക്കും. അതായത് ആരെങ്കിലും സ്ത്രീകളുടെ കൈ അനാവശ്യമായി കയറിപ്പിടിക്കുമ്പോള്‍ ഇലക്ട്രിക് ഷോക്ക് ഉണ്ടാവുകയും അടുത്തുള്ള പോലീസ്‌റ്റേഷനുകള്‍ക്ക് സ്ത്രീകളുടെ ലൈവ് ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യുന്നു.

Read More : ഒരുവര്‍ഷത്തെ മഴ കൊണ്ട് 9 മാസം കഴിയും, 11 മാസമായി വൈദ്യുതി ബില്‍ ഭീഷണിയില്ല; വരള്‍ച്ചയില്‍ സ്തംഭിച്ച ചെന്നൈ ഈ ഡോക്ടറെ കേള്‍ക്കൂ…

Related news


Share on

മറ്റുവാര്‍ത്തകള്‍