ഇന്ത്യയില്‍ തന്നെ മറ്റൊരു താരത്തിനും ഇല്ലാത്ത നേട്ടമാണ് പ്രഭാസിന്റെത്
തിയേറ്ററുകള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ എഴുതപ്പെട്ട പല ചരിത്രങ്ങള്‍ കൂടി കീഴടക്കുകയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ തുടങ്ങി ഒരിപിടി മഹാരഥന്മാര്‍ ഒരുമിച്ച് ചേരുന്ന ഒരു മഹാത്ഭുതമായി ഈ സിനിമ മാറിയിരിക്കുകയാണ്. ലോകം മുഴുവന്‍ വിസ്മയം തീര്‍ത്തിരിക്കുന്ന ചിത്രം അതോടൊപ്പം ബോക്‌സ് ഓഫീസുകളിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 415 കോടി ഇതുവരെ നേടിയിട്ടുണ്ട്. ഇതില്‍ 220 കോടിയും ഇന്ത്യയില്‍ നിന്നാണ്.
ആഗോളതലത്തില്‍ ഒന്നാമത്
2024 ലെ റിലീസ് ദിവസത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇനി കല്‍ക്കിയുടെ പേരിലാണ്. ആഗോളതലത്തില്‍ സിനിമ ഒന്നാം ദിനം നേടിയത് 191. 5 കോടിയാണ്. ഹൃതിഷ് റോഷന്‍ നായകനായ ഫൈറ്റര്‍ ആയിരുന്നു ഈ വര്‍ഷത്തെ ഫസ്റ്റ് ഡേ കളക്ഷനില്‍ ഇതുവരെ മുന്നില്‍. എന്നാല്‍ ഫൈറ്ററിന് ആഗോളതലത്തില്‍ ഒന്നാം ദിവസം നേടാനായത് വെറും 35 കോടിയായിരുന്നു.
ഇന്ത്യയിലും മുന്നില്‍
കല്‍ക്കി കടപുഴക്കിയ രണ്ടാമത്തെ റെക്കോര്‍ഡ് ഇന്ത്യയിലാണ്. ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ വെറും മൂന്നു ദിവസം കൊണ്ട് കല്‍ക്കി നേടിയത് 217 കോടിയാണ്. തേജ സജ്ജയുടെ ഹനുമാന്റെ റെക്കോര്‍ഡാണ് ഇക്കാര്യത്തില്‍ പ്രഭാസ് ചിത്രം തകര്‍ത്തത്. ഹനുമാന്‍ ആഗോള തലത്തില്‍ നേടിയത് മൊത്തം 350 കോടിയാണ്.
ആഗോള തലത്തില്‍ ഒന്നാം ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് ഇട്ട ഇന്ത്യന്‍ സിനിമകളുടെ നിരയില്‍ മൂന്നാം സ്ഥാനത്തെത്താനും കല്‍ക്കിക്ക് സാധിച്ചു. 191.5 കോടിയാണ് കല്‍ക്കി നേടിയത്. കെജിഎഫ് ഒന്നിന്റെ റെക്കോര്‍ഡാണ് ഇക്കാര്യത്തില്‍ കല്‍ക്കി മറി കടന്നത്. കെജിഫ് ചാപ്റ്റര്‍ 1 ആദ്യ ദിനം ആഗോള തലത്തില്‍ നേടിയത് 159 കോടിയാണ്. 129.10 കോടി നേടിയ ജവാന്‍ തൊട്ടു താഴെയുണ്ടായിരുന്നു. ആര്‍ആര്‍ആര്‍, ബാഹുബലി 2 എന്നീ രൗജമൗലി ചിത്രങ്ങളാണ് ഈ നിരയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഇപ്പോഴുമുള്ളത്. ആര്‍ആര്‍ആര്‍ 223 കോടി നേടിയപ്പോള്‍ ബാഹുബലി 2 ഒന്നാം ദിനത്തില്‍ സ്വന്തമാക്കിയത് 217 കോടിയാണ്. ഇതിലെ കൗതുകകരമായ കാര്യമെന്തെന്നാല്‍ ബാഹുബലിയും കല്‍ക്കിയും പ്രഭാസ് ചിത്രങ്ങളാണ്. അതായത്, ആഗോള കളക്ഷനില്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇല്ലാത്ത നേട്ടത്തിലാണ് പ്രഭാസ് ഇപ്പോള്‍ നില്‍ക്കുന്നത്.
എതിരാളികളില്ലാത്ത പ്രഭാസ്
ഇന്നോളമുള്ള തെലുഗ് സിനിമകളുടെ കളക്ഷന്റെ കാര്യത്തില്‍ ഈ ദിവസങ്ങള്‍ കൊണ്ട് കല്‍ക്കി ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്റെ പുഷ്പ; ദ റൈസ്, ബാഹുബലി 2, സലാര്‍ 1, ബാഹുബലി 1, സഹോ എന്നീ ചിത്രങ്ങളാണ് ഈ ലിസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഈ പട്ടികയില്‍ അല്ലു അര്‍ജുന്‍ ചിത്രം മാറ്റി നിര്‍ത്തിയാല്‍ ബാക്കി നാല് സിനിമകളും പ്രഭാസിന്റെതായിരുന്നു. കല്‍ക്കിയും കൂടി ചേരുമ്പോള്‍ തെലുഗില്‍ ബോക്‌സ് ഓഫീസ് തകര്‍ക്കുന്ന താരം ആരെന്ന ചോദ്യത്തിന് പ്രഭാസിന് മുന്നില്‍ വേറൊരാളില്ല. prabhas movie kalki 2898 ad, records break in box office collections,india and world wide