June 14, 2026 |
Share on

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പരിഷ്‌ക്കരിച്ച ശിക്ഷകൾക്കും, പിഴയ്ക്കും അന്തിമ അംഗീകാരമാകുന്നു

നിയമം ലംഘിച്ചിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് പിഴക്കെതിരെ വിയോജിപ്പ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം പരിഷ്‌കരിച്ച നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ വരും

സൗദിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിന് ഉന്നതസഭക്ക് സമര്‍പ്പിച്ചു. നിയമം ലംഘിച്ചിട്ടില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് പിഴക്കെതിരെ വിയോജിപ്പ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനുള്ള സംവിധാനം പരിഷ്‌കരിച്ച നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ വരുമെന്ന് സൗദി ട്രാഫിക് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പരിഷ്‌കരിച്ച ശിക്ഷയും പിഴയും അന്തിമ അംഗീകാരത്തിനാണ് ഉന്നതസഭക്ക് സമര്‍പ്പിച്ചിരിക്കുന്നതെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

റോഡ് ഗതാഗത സൗകര്യം ഉപയോഗിക്കുന്നവര്‍ ഉത്തരവാദിത്തബോധമുള്ളവരായിരിക്കണം. ഗതാഗത സൗകര്യങ്ങളും നിയമങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും അല്‍ബസ്സാമി പറഞ്ഞു. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും പിഴയും ഏര്‍പ്പെടുത്തിയത് രാജ്യത്ത് അപകടങ്ങള്‍ കുറയാന്‍ കാരണമായി.. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ചെറിയ അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമകള്‍ക്ക് തന്നെ തെറ്റുകാരെ നിര്‍ണിക്കുന്ന തെളിവുകള്‍ രേഖപ്പെടുത്തി വാഹനം നിരത്തില്‍ നിന്ന് മാറ്റിയിടാവുന്നതാണ്. മുമ്പ് നിസാര അപകടങ്ങള്‍ സംഭവിച്ചാല്‍ പോലും റോഡ് ഗതാഗതം തടസ്സപ്പെടുന്ന പ്രവണത ഉണ്ടായിരുന്നു. ഇതിന് ഇതോടെ അറുതി വരുമെന്നും ട്രാഫിക് മേധാവി പറഞ്ഞു.

ട്രാഫിക് നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് അല്‍ബസ്സാമി ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

×