June 05, 2026 |
Share on

റിയാദില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ച് 10 മരണം; എട്ട് പേര്‍ ഇന്ത്യക്കാര്‍

ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിനാണ് തീപിടിച്ചത്

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ച് 10 പേര്‍ മകിച്ചു. റിയാദിലെ ഷിഫയില്‍ അല്‍ബദിര്‍ സ്ട്രീറ്റിലുള്ള ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. മരിച്ചവരില്‍ എട്ടുപേര്‍ ഇന്ത്യക്കാരാണ്.

ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിവില്‍ ഡിഫെന്‍സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിരം അറിഞ്ഞെത്തിയ സിവില്‍ ഡിഫെന്‍സും റെഡ്‌ക്രോസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മരിച്ച രണ്ട് പേര്‍ ബംഗ്ലാദേശ് പൗരന്മാരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

×