July 16, 2026 |
Share on

ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു കൊന്ന ഗള്‍ഫ് ന്യൂസ് മുന്‍ എഡിറ്റര്‍ക്ക് 10 വര്‍ഷം തടവ്

ദുബായിലെ ജൂമൈറയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് കൊലപാതകം നടന്നത്

ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു കൊന്ന ഗള്‍ഫ് ന്യൂസ് മുന്‍ എഡിറ്റര്‍ക്ക് ദുബായ് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. ജഡ്ജ് ഫഹദ് അല്‍ ഷംസിയാണ് ശിക്ഷ വിധിച്ചത്.

ദുബായിലെ ജൂമൈറയില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് കൊലപാതകം നടന്നത്. ആക്രമിച്ചു വില്ലയിലേക്ക് കയറിയ മോഷ്ടാക്കള്‍ ഭാര്യ ജെയിന്‍ മാത്യുവിനെ അടിച്ചു കൊന്നു എന്നായിരുന്നു മാത്യു ഫ്രാന്‍സിസ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാത്യു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.

കടബാധ്യതയെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ‘തുലച്ചവന്‍’ എന്നാക്ഷേപിച്ചത് മാത്യു ഫ്രാന്‍സിസിനെ പ്രകോപിതനാക്കിയെന്നും തുടര്‍ന്ന് കിടപ്പുമുറിയില്‍ വെച്ചു ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു എന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. പിറ്റെന്നു ഒന്നും സംഭവിക്കാത്തതുപോലെ മാത്യു ജോലിക്കു പോവുകയായിരുന്നു. ചുറ്റിക അടുത്തുള്ള വെയ്സ്റ്റ് കാനില്‍ ഉപേക്ഷിക്കുകയും ചെയ്തു.

1995-2005 കാലത്ത് മാത്യു ഫ്രാന്‍സിസ് ഗള്‍ഫ് ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×