June 04, 2026 |
Share on

വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ബന്ധമാക്കുന്നു

ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വീട്ടുജോലിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി. വീട്ടുജോലിക്കാര്‍ക്കായി പ്രത്യേക പോളിസി നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിദേശികള്‍ അടക്കം രണ്ട് ദശലക്ഷത്തോളം തൊഴിലാളികള്‍ക്കും ഒമാനിലെത്തുന്ന സന്ദര്‍ശകര്‍ക്കുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസില്‍ താഴെയുള്ള കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ളതാണ് ഇന്‍ഷൂറന്‍സ് പദ്ധതി. ഇതോടൊപ്പം ഒമാനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഔട്ട് പേഷ്യന്റ്, ഇന്‍പേഷ്യന്റ് രോഗികള്‍ക്ക് അടിസ്ഥാന ആരോഗ്യ പരിചരണം ഉറപ്പുനല്‍കുന്നതാണ് പദ്ധതി. അടിയന്തിര സാഹചര്യങ്ങള്‍, രോഗങ്ങളുടെ ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇന്‍ഷുറന്‍സ് പദ്ധതി വഴി പ്രയോജനപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *

×