UPDATES

പ്രവാസം

ഒമാനില്‍ വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള താല്‍ക്കാലിക വിസ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി

2018 ജനുവരി 1 മുതല്‍ ആറ് മാസത്തേക്കായിരുന്നു നേരത്തേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 2018 ജൂലൈ 1 മുതല്‍ ആറ് മാസത്തേക്കാണ് പുതിയ നിരോധനം.

                       

ഇന്ത്യക്കാര്‍ക്ക് വന്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് 30,000 ഒമാനികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലയില്‍ മൂന്ന് മേഖലകളിലേക്ക് വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള താല്‍ക്കാലിക വിസ നിരോധനം ആറ് മാസത്തേക്ക് കൂടി നീട്ടി. മലയാളികള്‍ ഉള്‍പ്പെടെ അനേകം ഇന്ത്യക്കാരെ ബാധിക്കുന്ന തീരുമാനം മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ്. 206/2018, 207/2018, 208/2018 എന്നിങ്ങനെ മൂന്ന് മന്ത്രിതല തീരുമാനമായാണ് ഇക്കാര്യം പുറത്തിറക്കിയത്. !

ചില പ്രത്യേക വൈഭവങ്ങള്‍ വരുന്നവയും ചില തരം ബിസിനസുകളില്‍ നിന്നും ഒമാന്‍ ഇതര പൗരന്മാര്‍ക്ക് നിരോധനം കൊണ്ടുവരുന്നതാണ് മൂന്ന് ഉത്തരവുകളും. ഈ വിളംബരപ്രകാരം 95 ലേക്ക് ഒരുകൂട്ടം പുതിയ വിദേശ പ്രൊഫഷണലുകളെ എടുക്കുന്നതിന് താല്‍ക്കാലികമായി നിരോധനമുണ്ട്. സ്വകാര്യ മേഖലകളിലെ വ്യവസായങ്ങളില്‍ ഒമാനി ഇതര മാനവശേഷി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തുന്ന 122/2014ലെ മന്ത്രിസഭാതല തീരുമാന പ്രകാരമാണ് 208/2018 നിയമം വരുന്നത്. ഇത് അനുസരിച്ച് തടിപ്പണി, ലോഹം, അലുമിനിയം വര്‍ക്ക് ഷോപ്പുകള്‍, ഇഷ്ടിക ഫാക്ടറികള്‍ എന്നിവയേയാണ് ഇതില്‍ വേര്‍തിരിച്ചിരിക്കുന്നത്. 2018 ജനുവരി 1 മുതല്‍ ആറ് മാസത്തേക്കായിരുന്നു നേരത്തേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 2018 ജൂലൈ 1 മുതല്‍ ആറ് മാസത്തേക്കാണ് പുതിയ നിരോധനം.

ഒമാനി ഇതര പ്രൊഫഷണലുകള്‍ക്ക് നിരോധനം വരുന്ന മന്ത്രിസഭാ തല തീരുമാനം 608/2013 പ്രത്യേക നിര്‍ദേശം അനുസരിച്ചാണ് 207/2018 മന്ത്രിസഭാ തല തീരുമാനവും വരുന്നത്. 207/2018 അനുസരിച്ച് 2018 മെയ് 31 മുതല്‍ നിരോധനം നടപ്പാകും. ഈ തീരുമാനം അനുസരിച്ചുള്ള പട്ടികയില്‍ വരുന്ന ജോലികള്‍ സെയില്‍സ്മാന്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവുകള്‍ എന്നിവയാണ്. 206/2018 ല്‍ കെട്ടിട നിര്‍മ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ ഒമാന്‍ ഇതര ജോലിക്കാരെയാണ് ലക്ഷ്യമിടുന്നത്. 338/2014 ാം നമ്പര്‍ പ്രകാരം 2018 ജൂണ്‍ 1 മുതല്‍ ആറ് മാസത്തേക്കാണ് നിരോധനം വരിക. 2017 ഡിസംബര്‍ 1 മുതല്‍ തുടങ്ങിയതാണ് ഈ നിരോധനം. മെയ് 14 വരെയുള്ള കണക്കുകള്‍ പ്രകാരം കെട്ടിട നിര്‍മ്മാണ മേഖലയില്‍ 32 ശതമാനവും മൊത്ത-ചില്ലറ വിപണന മേഖലയില്‍ 14.6 ശതമാനവുമാണ് ഒമാനികളുടെ പങ്കാളിത്തം.

ഈ തീരുമാനങ്ങളെല്ലാം 78 ജോലികളില്‍ നിന്നും വിദേശികളെ താല്‍ക്കാലികമായി വിലക്കിക്കൊണ്ടുള്ള 2018 ജനുവരി 24 ന് പുറത്തിറക്കിയ 38/2018 മന്ത്രിസഭാ തല തീരുമാനവുമായി ബന്ധപ്പെട്ടതല്ല. ഈ തീരുമാനങ്ങളെല്ലാം ആറു മാസ കാലം കൊണ്ട് പൂര്‍ത്തിയാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. 2017 ല്‍ സ്വകാര്യ മേഖലയിലെ ഒമാനിവല്‍ക്കരണം 12.1 ശതമാനം നടന്നിരുന്നു. 2015 ലെ 11 ശതമാനത്തില്‍ നിന്നാണ് ഇത് വര്‍ദ്ധിപ്പിച്ചത്.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍