June 26, 2026 |
Share on

സന്ദര്‍ശക വിസയിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

ബില്ലിന് കഴിഞ്ഞ ദിവസം കുവൈറ്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കി

കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തുന്ന പ്രവാസികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതില്‍ അംഗീകാരം. ഇത് സംബന്ധിച്ച ബില്ലിന് കഴിഞ്ഞ ദിവസം കുവൈറ്റ് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 2018ല്‍ മാത്രം കുവൈത്തില്‍ ആറ് ലക്ഷത്തിലധികം പ്രവാസികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ താല്‍ക്കാലികമായി സന്ദര്‍ശക വിസയിലെത്തുന്നവരും ഇന്‍ഷൂറന്‍സ് പ്രീമിയം തുക അടയ്ക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.

സന്ദര്‍ശക വിസയും താല്‍ക്കാലിക റസിഡന്റ്‌സും ഇന്‍ഷൂറന്‍സ് തുക അടച്ചിരിക്കണം. ഇവ രണ്ടിനുമായി അപേക്ഷിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചതിന്റെ രേഖ ഹാജരാക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കുവൈത്തില്‍ നിന്ന് അവരവരുടെ രാജ്യത്തേക്ക് മരുന്ന് കൊണ്ടുപോയി വില്‍പ്പന നടത്തുന്നത് തടയാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 47 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

×