June 05, 2026 |
Share on

ജയില്‍ മോചിതരായിട്ടും നാട്ടിലെത്താന്‍ സാധിക്കാത്തവര്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്ക

ജയില്‍ മോചിതരായ മലയാളികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

വിദേശ രാജ്യങ്ങളില്‍ ജയിലിലകപ്പെട്ട് പിന്നീട് മോചിപ്പിക്കപ്പെട്ടിട്ടും നാട്ടിലെത്താന്‍ സാധിക്കാത്തവര്‍ക്ക് സഹായ ഹസ്തവുമായി നോര്‍ക്കാ റൂട്ട്‌സ്. സ്വപ്‌ന സാഫല്യം എന്ന പദ്ധതിയിലൂടെയാണ് നോര്‍ക്കയുടെ പുതിയ നീക്കം. നാട്ടിലെത്താന്‍ പണമില്ലാത്തവര്‍ക്ക് കേരളത്തില്‍ ഏത് വിമാനത്താവളത്തിലേക്കും സൗജന്യ ടിക്കറ്റ് നല്‍കുന്ന പദ്ധതിയാണ് ഇത്.

ജയില്‍ മോചിതരായ മലയാളികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നോര്‍ക്കയുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. എന്നാല്‍ നിലവില്‍ താമസിക്കുന്ന പ്രദേശത്തെ നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരമുള്ള പ്രവാസി മലയാളി സംഘടനയുടെ ശുപാര്‍ശ കത്തും അപേക്ഷയോടൊപ്പം വയ്ക്കണം. 1800 425 3939, 0471 233 33 39 എന്നീ ഫോണ്‍ നമ്പരുകള്‍ നോര്‍ക്ക ഈ സേവനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×