ഏകീകൃത കുര്‍ബാനയെ ചൊല്ലി തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ സംഘര്‍ഷം. വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കൈയ്യേറ്റം ചെയ്തു. മുന്‍ വികാരി ജെറി പാലത്തിങ്കലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്.
അക്രമികള്‍ മൈക്കും ബലിവസ്തുക്കളും വലിച്ചെറിഞ്ഞു. കുര്‍ബാന തുടങ്ങിയത് പിന്നാലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇരുവിഭാഗവും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയാണ് വരിക്കാംകുന്ന് പ്രസാദഗിരി. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ച് പള്ളിപൂട്ടി. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏകീകൃത കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മുന്‍ വികാരി ജെറി പാലത്തിങ്കലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.
സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. പുതുതായി ചുമതല ഏറ്റെടുത്ത വൈദികന്‍ പുതിയ രീതിയിലുള്ള കുര്‍ബാന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം തര്‍ക്കം ആരംഭിച്ചത്. ഇതിന് വിസമ്മതിച്ചതോടെ അള്‍ത്താരയില്‍ കടന്ന വിമതസംഘം വികാരിയെ ആക്രമിക്കുകയായിരുന്നു.
content summary; priest was assaulted during mass at thalayolaparamba prasadagiri church