UPDATES

വിദേശം

ആരാണീ പുടിന്‍? സ്വന്തം രാജ്യത്ത് തിരിച്ചെത്തിയ റഷ്യന്‍ ചാര ദമ്പതിമാരുടെ മക്കള്‍ ചോദിക്കുന്നു

റഷ്യ അമേരിക്ക തടവുകാരുടെ കൈമാറ്റം

                       

ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ  മോചനത്തിന് ശേഷം  തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് തടവിൽ കഴിഞ്ഞിരുന്നവർ. മോസ്കോയിലേക്ക് പറന്നവരിൽ റഷ്യൻ സ്ലീപ്പർ ഏജൻ്റുമാരുടെ കുടുംബവുമുണ്ടായിരുന്നു. വിമാനം പറന്നുയർന്നതിന് ശേഷമാണ് തങ്ങൾ മറ്റൊരു രാജ്യത്ത് നിന്നുള്ളവരാണെന്ന്  കുട്ടികൾ തിരിച്ചറിയുന്നത്. ”റഷ്യയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നോ, തങ്ങൾ റഷ്യക്കാരാണെന്നോ ഈ കൈ മാറ്റം നടക്കും വരെ അവർക്കറിയില്ലായിരുന്നു.” റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.prisoners swap Russia and US

വിമാനത്തിൽ നിന്ന് ഇറങ്ങി വന്ന കുട്ടികളെ പുട്ടിൻ റഷ്യൻ ഭാഷയ്ക്ക് പകരം സ്പാനിഷ് ഉപയോഗിച്ചാണ് അഭിവാദ്യം ചെയ്തത്.  ‘ബ്യൂനാസ് നോച്ചസ്’അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഗുഡ് ഈവനിംഗ് എന്നതിൻ്റെ സ്പാനിഷ് പദമാണത്. ദിമിത്രി പെസ്‌കോവ് തടവുകാരെയും മോചിപ്പിച്ച ആളുകളെയും കുറിച്ചുള്ള വിശദമായ വിവരങ്ങളും പുറത്തുവിട്ടുണ്ട്. വിദേശ രാജ്യത്ത്  നിയമവിരുദ്ധമായി ചാരവൃത്തി നടത്തിയിരുന്ന  ദമ്പതികളും സംഘത്തിലുണ്ട്. ചാരവൃത്തിക്കായി അർജൻ്റീനയുടെ പൗരന്മാരായി വേഷമിട്ട ഇവർ സ്ലോവേനിയയിൽ വച്ച് പിടിക്കപ്പെടുകയായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന ഇവരെ റഷ്യയിലേക്ക് തിരിച്ചയച്ചു. ജയിലിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് മക്കളെ കാണാൻ അനുമതി ഇല്ലായിരുന്നു. മക്കളുടെ മേലുള്ള അവകാശംനഷ്ട്പെടുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെസ്കോവ് പറഞ്ഞു.

ലുഡ്വിഗ് ഗിഷ്, മരിയ റോസ മേയർ മ്യൂനോസ് എന്നീ പേരുകളിലായിരുന്നു അവർ ജർമ്മിനിയിൽ കഴിഞ്ഞിരുന്നത്. ദമ്പതികൾ മക്കളോട് പോലും പങ്കുവക്കാതെ തങ്ങളുടെ വ്യക്തിത്വം രഹസ്യമായി സൂക്ഷിച്ചു. രഹസ്യാന്വേഷണത്തിലൂടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. തട്ടിക്കൊണ്ടുപോകൽ, രാഷ്ട്രീയ ഇടപെടലുകൾ, രാജ്യാന്തര നീക്കങ്ങൾ എന്നിവയിലേക്കാണ് കുട്ടികളെ കൂടിഇവർ ഉൾപ്പെടുത്തിയത്. ദമ്പതികൾ 2017 ലാണ് സ്ലോവേനിയയിലേക്ക് താമസം മാറുന്നത്.  ലുഡ്വിഗ്  സ്റ്റാർട്ടപ്പ് ഉടമയായാണ് വേഷം മാറിയത്, മരിയ  ഓൺലൈൻ ആർട്ട് ഗാലറി നടത്തുകയായിരുന്നു. കുട്ടികൾ ലുബ്ലിയാനയിലെ  ഇൻ്റർനാഷണൽ സ്കൂളിലാണ് പഠിച്ചിരുന്നത്.

വിമാനത്തിൽ വച്ചാണ് കുട്ടികൾ തങ്ങൾ റഷ്യക്കാരാണെന്ന് മനസിലാക്കുന്നത്. “മോസ്‌കോയിൽ വച്ച് ആരെയാണ് നമ്മൾ കാണാൻ പോകുന്നതെന്ന് ഇന്നലെ കുട്ടികൾ അവരുടെ മാതാപിതാക്കളോട് ചോദിച്ചിരുന്നു. പുടിൻ ആരാണെന്ന് പോലും അവർക്കറിയില്ലായിരുന്നു. നിയമവിരുദ്ധമായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരുടെ ജോലി ഇങ്ങനെയാണ്. രാജ്യത്തോടും ജോലിയോടുമുള്ള അർപ്പണബോധത്തോടെയാണ് അവർ ഇത്തരം ത്യാഗങ്ങൾ ചെയ്യുന്നത്.” പെസ്കോവ് പറഞ്ഞു. എന്നാൽ റഷ്യ ഇതിനെ തങ്ങളുടെ വിജയമായാണ് പ്രചരിപ്പിക്കുന്നത്.

സ്ലോവേനിയയിൽ 2022- ലാണ് ഇവർ അറസ്റ്റിലാവുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ച് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലാകുമ്പോഴാണ് ചാരവൃത്തിയും പിടിക്കപ്പെട്ടത്. ഇരുവരും കുറ്റം സമ്മതിച്ചതോടെ ജർമ്മിനിയിൽ 19 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോചിപ്പിക്കാനുള്ള ഉടമ്പടിയിൽ തീരുമാനമാകുന്നതും, കൈ മാറ്റം നടക്കുന്നതും.

ജർമ്മനിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട വാഡിം ക്രാസിക്കോവ് റഷ്യയുടെ എഫ്എസ്ബി സുരക്ഷാ സേവനത്തിനായി പ്രവർത്തിച്ചിരുന്നതായും ആൽഫ ഗ്രൂപ്പ് എന്ന പ്രത്യേക സേനാ വിഭാഗത്തിൻ്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.  2019-ൽ ബെർലിൻ പാർക്കിൽ വച്ച് മുൻ ചെചെൻ പോരാളിയെ കൊലപ്പെടുത്തിയ കുറ്റത്തിനായിരുന്നു ജർമ്മനി ക്രാസിക്കോവിനെ തടവ് ശിക്ഷക്ക് വിധിച്ചത്. മോസ്കോയിൽ തിരിച്ചെത്തിയ ക്രാസിക്കോവിനെ പ്രസിഡൻ്റ് പുടിൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.

വിദേശത്തുള്ള മറ്റ് റഷ്യക്കാരെയും മോചിപ്പിക്കാൻ റഷ്യൻ സർക്കാർ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പെസ്കോവ് പറഞ്ഞു. എക്സ്ചേഞ്ച് എഫ്എസ്ബിയും യുഎസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കൈമാറ്റ കരാറിൽ 24 തടവുകാരെയാണ് രാജ്യങ്ങൾ മോചിപ്പിച്ചത്. ഇതിൽ 16 പേരെ റഷ്യയിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും 8 പേരെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് റഷ്യയിലേക്കും തിരിച്ചയച്ചു. മോസ്‌കോ വിട്ടയച്ചവരിൽ യുഎസ് പത്രപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ച്, ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യൻ വിമതൻ വ്‌ളാഡിമിർ കാര-മുർസ എന്നിവരുമുണ്ട്.

തങ്ങൾ വിട്ടയച്ചതിലും കുറവ് പൗരന്മാരെയാണ് റഷ്യക്ക് പാശ്ചാത്യരിൽ നിന്ന് മോചിപ്പിക്കാനായത്. എന്നാൽ റഷ്യൻ അധികാരികൾ രാജ്യത്തിന്റെ തന്നെ വിജയമായാണ് കൈമാറ്റത്തിനെ കണക്കാക്കുന്നത്. അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോയെ വിഷം നൽകി കൊലപ്പെടുത്തിയതിന് ബ്രിട്ടൻ അന്വേഷിക്കുന്ന മുൻ ചാരൻ ആന്ദ്രേ ലുഗോവോയ്, ഇപ്പോൾ റഷ്യൻ പാർലമെൻ്റിൽ പാർട്ടി നേതാവാണ് . സംഭവത്തെ കുറിച്ച് അദ്ദേഹം എക്‌സിൽ കുറിച്ചത് ഇപ്രകാരമാണ്. “നമ്മുടെ ആളുകൾ അവരുടെ കുടുംബത്തോടൊപ്പം തിരിച്ചെത്തിയിരിക്കുന്നു. ”

റഷ്യൻ ഏജൻ്റുമാർ തങ്ങളുടെ രാജ്യത്തിനായി സുപ്രധാനമായ ജോലികൾ ചെയ്യുന്നുണ്ടെന്നും അവരെ തിരികെ കൊണ്ടുവരാൻ മോസ്കോ എപ്പോഴും കഠിനമായി പ്രയത്നിക്കുമെന്നുമാണ് തടവുകാരുടെ കൈമാറ്റത്തിൽ നിന്നുള്ള സന്ദേശം. ഈ ആശയമാണ് പ്രസിഡൻ്റ് പുടിൻ കൈമാറ്റത്തെ പ്രചാരണത്തിൻ്റെ വിജയമായി കാണുന്നതും. പുതിയ ശീതയുദ്ധം എന്ന് വിളിക്കുന്ന സാഹചര്യത്തിൽ, ക്രെംലിൻ അവരുടെ ജോലിയിൽ പ്രതിജ്ഞാബദ്ധരും വിദഗ്ധരുമായ ചാരന്മാരെ ആവശ്യമാണ്. കെജിബി ഉദ്യോഗസ്ഥനായിരുന്ന പുടിൻ റഷ്യൻ ജനതയ്ക്കും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്കും നൽകുന്ന ശക്തമായ സന്ദേശവും ഇത് തന്നെയാണ്.prisoners swap Russia and US

Content summary; Children of freed sleeper agents learned they were Russians on the flight on prisoners swap between Russia and US

Share on

മറ്റുവാര്‍ത്തകള്‍