June 08, 2026 |
Share on

ബംഗ്ലാദേശില്‍ പബ്ലിഷറെ കൊലപ്പെടുത്തി

അഴിമുഖം പ്രതിനിധി മതേതര പുസ്തകങ്ങളുടെ പബ്ലിഷറെ ബംഗ്ലാദേശില്‍ വെട്ടി കൊലപ്പെടുത്തി. നേരത്തെ കൊല്ലപ്പെട്ടിരുന്ന എഴുത്തുകാരനായ അവിജിത് റോയുടെ പുസ്തകം പബ്ലിഷ് ചെയ്ത അറെഫിന്‍ ദിപാനെയാണ് ധാക്കയിലെ ഷാബാഗിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയത്. അവിജിതിന്റെ പുസ്തകങ്ങളുടെ മറ്റൊരു പബ്ലിഷറായ അഹമെദൂര്‍ റാഷിദ് ടുടുലും മറ്റ് രണ്ട് ബ്ലോഗര്‍മാരും നഗരത്തിന്റെ ലാല്‍മാട്ടിയ പ്രദേശത്ത് വച്ച് ആക്രമണത്തിന് ഇരയായി മണിക്കൂറുകള്‍ക്കകമാണ് അറെഫിനെ കൊലപ്പെടുത്തിയത്. പുരോഗമന എഴുത്തുകാരനായ ടുടുല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബ്ലോഗര്‍മാരായ രണ്‍ദിപം ബസുവും തരീഖ് റഹീമിനും മാരകമായ […]

അഴിമുഖം പ്രതിനിധി

മതേതര പുസ്തകങ്ങളുടെ പബ്ലിഷറെ ബംഗ്ലാദേശില്‍ വെട്ടി കൊലപ്പെടുത്തി. നേരത്തെ കൊല്ലപ്പെട്ടിരുന്ന എഴുത്തുകാരനായ അവിജിത് റോയുടെ പുസ്തകം പബ്ലിഷ് ചെയ്ത അറെഫിന്‍ ദിപാനെയാണ് ധാക്കയിലെ ഷാബാഗിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയത്. അവിജിതിന്റെ പുസ്തകങ്ങളുടെ മറ്റൊരു പബ്ലിഷറായ അഹമെദൂര്‍ റാഷിദ് ടുടുലും മറ്റ് രണ്ട് ബ്ലോഗര്‍മാരും നഗരത്തിന്റെ ലാല്‍മാട്ടിയ പ്രദേശത്ത് വച്ച് ആക്രമണത്തിന് ഇരയായി മണിക്കൂറുകള്‍ക്കകമാണ് അറെഫിനെ കൊലപ്പെടുത്തിയത്. പുരോഗമന എഴുത്തുകാരനായ ടുടുല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബ്ലോഗര്‍മാരായ രണ്‍ദിപം ബസുവും തരീഖ് റഹീമിനും മാരകമായ പരിക്കേറ്റിട്ടുണ്ട്. പ്രസാധക സ്ഥാപനത്തിന്റെ ഓഫീസിനെ അക്രമികള്‍ അടിച്ചു തകര്‍ത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×