April 20, 2025 |

ഒടുവില്‍ ട്രംപിന് വഴങ്ങി പുടിന്‍, യുക്രെയ്‌നിലെ ധാതുക്കള്‍ അമേരിക്കയ്ക്ക്

സ്റ്റേറ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുടിൻ ഇത് വ്യക്തമാക്കുന്നത്

റഷ്യൻ- യുക്രെയ്ൻ അധിനിവേശ ഭൂമിയിലെ ധാതു സമ്പത്ത് അമേരിക്കയ്ക്ക് നൽകാൻ സന്നദ്ധത അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ. സ്റ്റേറ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുടിൻ ഇത് വ്യക്തമാക്കുന്നത്. റഷ്യയുടെ വിഭവശേഷി വർദ്ധിപ്പിക്കാനും പുതിയ പദ്ധതികൾക്ക് അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയ്നെ അമേരിക്ക പിന്തുണയ്ക്കണമെങ്കിൽ ധാതുക്കൾ നൽകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

അലുമിനിയം വേർതിരിച്ചെടുക്കുന്നതിലും യുഎസിൽ വിതരണം നടത്തുന്നതിലും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാനാണ് റഷ്യയുടെ നീക്കം. അഭിമുഖത്തിൽ അപൂർവ്വ ധാതുക്കൾ ലഭിക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്ന വാദത്തെ പുടിൻ എതിർത്ത് സംസാരിച്ചു. വിദേശ കമ്പനികളുമായി ചേ‌ർന്ന് പ്രവർത്തിക്കാൻ യുഎസ് തയ്യാറാണെന്ന് പുടിൻ കൂട്ടിച്ചേർത്തു. അപൂർവ്വ ധാതുക്കളുടെ കാര്യത്തിലുള്ള യുഎസ്- യുക്രെയ്ൻ ഡീൽ തന്നെ ആശങ്കയിലാക്കുന്നില്ലെന്നും റഷ്യയ്ക്ക് യുക്രെയ്നെക്കാൾ ധാതു സമ്പത്ത് ഉണ്ടെന്നും പുടിൻ വ്യക്തമാക്കി. വ്യവസായങ്ങളിൽ കൂടുതൽ വിദേശപങ്കാളിത്വം ഉറപ്പാക്കുന്നതിൽ ഞങ്ങൾ തല്പരരാണെന്നും പുടിൻ പറഞ്ഞു. റഷ്യയിലെ ക്രാസ്നോയാർസ്കിലും സൈബീരിയയിലുമുള്ള അലുമിനിയം ഉത്പാദക കമ്പനികളിൽ അമേരിക്കയുടെ പങ്കാളിത്തത്തോടെ പ്രവ‌‍ർത്തിക്കുന്നതിൽ റഷ്യ താത്പര്യം അറിയിച്ചിട്ടുണ്ട്. റഷ്യയുടെ പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള കാബിനറ്റ് യോ​ഗത്തിന് പിന്നാലെയായിരുന്നു പുടിന്റെ പ്രഖ്യാപനം. ധാതുനിക്ഷേേപം ലഭ്യമാകുന്നതിന് വേണ്ടി ട്രംപ് ഭരണകൂടത്തിൽ നിന്ന് യുക്രെയ്ന് സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുടിന്റെ ഇടപെടൽ.

ഗ്രീൻ എനർജി ടെക്, ഇലക്ട്രോണിക്സ്, എഐ സിസ്റ്റങ്ങൾ, ആയുധങ്ങൾ തുടങ്ങിയ നൂതന ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ലോഹങ്ങളും വസ്തുക്കളുമാണ് അപൂർവ്വ ധാതുക്കൾ. സാങ്കേതികവിദ്യയും ആഗോള സമ്പദ്‌വ്യവസ്ഥയും മാറുന്നതിനനുസരിച്ച് ഈ ധാതുക്കളുടെ ആവശ്യകതയും ഏറുകയാണ്. 2023ൽ, അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ (IEA) റിപ്പോർട്ട് പ്രകാരം ഈ ധാതുക്കളുടെ വിപണി 2022ൽ 320 ബില്യൺ പൗണ്ട് ആയിരുന്നു. അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടിയാണ് ഇത്

യുക്രെയ്നിലെ ധാരാളം ധാതുക്കളടങ്ങിയ അപൂർവ്വ ഭൂമിയിൽ നിന്ന് ലഭിക്കുന്ന ധാതുക്കളുടെ അമ്പത് ശതമാനം ട്രംപ് ആവശ്യപ്പെട്ടിരുന്നു
ഫെബ്രുവരി 12നാണ് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് യുക്രെയ്നിയൻ പ്രസിഡന്റ് സെലൻസ്കിക്ക് മുൻപാകെ നിർദേശം അവതരിപ്പിച്ചത്. റഷ്യയുമായി സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറായാൽ ധാതുക്കൾ സംരക്ഷിക്കുന്നതിന് സൈനികരെ അയക്കാമെന്നും അമേരിക്ക നിർദേശിച്ചത് ഫെബ്രുവരി 12ന് നടന്ന മീറ്റിംഗിൽ ബെസെൻ്റ് സെലെൻസ്‌കിക്ക് ഒരു കരട് കരാർ അവതരിപ്പിച്ചിരുന്നു. എന്നാൽ ഉപദേഷ്ടാക്കളുമായി അവലോകനം ചെയ്യാനും കൂടിയാലോചിക്കാനും തനിക്ക് സമയം ആവശ്യമാണെന്ന് പറഞ്ഞ് യുക്രെയ്നിയൻ നേതാവ് കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചു. നിർദ്ദേശത്തിൻ്റെ വിശദാംശങ്ങൾ ബെസെൻ്റ് വ്യക്തമാക്കിയില്ലെങ്കിലും, യുഎസ്-ഉക്രെയ്ൻ ബന്ധമാണ് ട്രംപിൻ്റെ ലക്ഷ്യമെന്നത് വ്യക്തമാണ്.

content summary: Putin proposes to supply rare minerals from Russia and Ukraine to the U.S.

Leave a Reply

Your email address will not be published. Required fields are marked *

×