ദേശീയ സംസ്ഥാന പാതകള്‍ക്ക് സമീപം മദ്യശാലകള്‍ പാടില്ലെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് കേരളത്തിലെ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ അടച്ചതോടെ നിലനില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത് വന്‍ ക്യൂ. മാറ്റി സ്ഥാപിക്കാന്‍ സാധിക്കാത്ത മദ്യശാലകളാണ് അടച്ചത്.
ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയുമായി 207 മദ്യശാലകളാണ് ഏപ്രില്‍ ഒന്ന് മുതല്‍ അടച്ചത്. അതോടെ മദ്യപാനികള്‍ രണ്ട് ദിവസമായി അടയ്ക്കാത്ത മദ്യശാലകള്‍ തേടി ഓട്ടത്തിലാണ്. ഇനി അത്തരം മദ്യശാലകള്‍ കണ്ടെത്തിയാലാകട്ടെ ഒരുദിവസം മുഴുവന്‍ നിന്നാലും മദ്യം വാങ്ങാന്‍ സാധിക്കാത്തത്ര വലിയ ക്യൂവാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നത്. നിലനില്‍ക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളുടെ മുന്നിലും പുലര്‍ച്ചെ മുതല്‍ തന്നെ ക്യൂ ആരംഭിക്കുകയാണ്.
നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകള്‍ക്ക് മുന്നില്‍ കണ്ട ക്യൂവിനെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ന് മദ്യശാലകള്‍ക്ക് മുന്നില്‍ കാണുന്ന ക്യൂ. പലരും ഒരു ദിവസത്തെ ജോലി പോലും ഉപേക്ഷിച്ച് ക്യൂ നില്‍ക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്. ഏതായാലും ബാങ്കിന് മുന്നിലുണ്ടായ ക്യൂ പോലെ ഉന്തും തള്ളുമോ ബഹളമോ ഒന്നുമില്ലാതെ വളരെ സമാധാനപൂര്‍വം മദ്യം വാങ്ങി പോകുകയാണ് ഇവിടെ മദ്യപാനികള്‍. കൊല്ലം ചവറ തെക്കും ഭാഗം ബിറേജസ് കോര്‍പ്പറേഷന്റെ മുന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇത്.