March 18, 2025 |

എനിക്ക് മാത്രമായി അഞ്ചു കോടി വേണ്ട അവര്‍ക്ക് കൊടുക്കുന്നത് മതി

ഇതാണ് ദ്രാവിഡ്, ക്രിക്കറ്റിലെ മിസ്റ്റര്‍ ക്ലീന്‍

2004-ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ബൗളിംഗ് നിരയിലായിരുന്നു ഇന്ത്യ. പൊതുവെ സമാധന പ്രിയനും, എന്നാൽ ഒരു കാലത്ത് പാകിസ്ഥാൻ ടീമിന്റെ ഏറ്റവും പ്രഗൽഭനെന്ന ഖ്യാതി കേട്ട ഇൻസമാം ഉൾ ഹഖ് ബാറ്റിങ്ങിലായിരുന്നു. ഇൻസി അടിച്ചു പറപ്പിച്ച ബോൾ ക്യാച്ചെടുക്കാനായി ഇന്ത്യൻ ടീം സജ്‌ജമായി. ഒരു നിമിഷത്തിനുള്ളിൽ  പന്ത് ദ്രാവിഡിന്റെ കൈക്കുള്ളിലായി. ഇന്ത്യൻ ആരാധകർ ആർപ്പു വിളിച്ചു, ഇൻസമാം ഔട്ട് ആയതായി അമ്പയർമാർ അറിയിച്ചു. എന്നാൽ ദ്രാവിഡ് ആ നിമിഷം തിരുത്തിക്കുറിച്ചു. അദ്ദേഹം ആ പുറത്താക്കൽ ഒന്ന് കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് ഗ്രൗണ്ടിൽ തൊട്ടിരുന്നു. ഇതോടെ ഇൻസമാമിനെ നോട്ടൗട്ട് ആയി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് അനുകൂലമായിരുന്ന ആ സാഹചര്യത്തെ ദ്രാവിഡ് കളിക്കപ്പുറമുള്ള മാനുഷിക മൂല്യത്തിന് വിട്ടു കൊടുത്തു. ഇത്തവണ ഇന്ത്യൻ ആരാധകർ ക്ഷുഭിതരായില്ല. അവർ ഒന്നിച്ച് ഗാലറിയിൽ നിന്ന് ആർപ്പ് വിളിച്ചു, “മിസ്റ്റർ ക്ലീൻ.” Rahul Dravid refuses extra bonus

അതെ മുൻ ഇന്ത്യൻ നായകനെ സംബന്ധിച്ച് “മിസ്റ്റർ ക്ലീൻ” എന്ന വിളിപ്പേര് വെറുതെ കിട്ടിയതായിരുന്നില്ല. ജീവിതത്തിൽ എല്ലായ്പ്പോഴും ദ്രാവിഡ് മിസ്റ്റർ ക്ലീൻ ആണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവികാസങ്ങൾ. സ്ഥാനമൊഴിയുന്ന മുഖ്യ പരിശീലകനെന്ന നിലയിൽ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) 2.5 കോടി രൂപയുടെ അധിക ബോണസ് നിരസിച്ചിരിക്കുകയാണ് ദ്രാവിഡ്. ടി20 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിലെ കളിക്കാർക്ക് നൽകുന്ന ഉയർന്ന തുകയ്ക്ക് പകരം, തൻ്റെ സപ്പോർട്ട് സ്റ്റാഫിൻ്റെ അതേ തുക എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. തൻ്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് (ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്) ലഭിച്ച അതേ ബോണസ് 2.5 കോടി മാത്രം സ്വീകരിക്കാൻ ദ്രാവിഡ് തയ്യാറായതായി ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ബോർഡ് തീരുമാനിച്ചത് പ്രകാരം 125 കോടി സമ്മാനത്തുകയിൽ നിന്ന് 5 കോടി രൂപ വീതം വിജയികളായടീമിലെ 15 അംഗങ്ങൾക്കും ദ്രാവിഡിനും ലഭിക്കേണ്ടതായിരുന്നു. സപ്പോർട്ട് സ്റ്റാഫിന് 2.5 കോടി രൂപ വീതവും ടീമിലെ സെലക്ടർമാരും ട്രാവലിംഗ് അംഗങ്ങളും ഒരു കോടി രൂപ വീതവുമാണ് കൊടുക്കുന്നത്. 2018 ലെ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ മുഖ്യ പരിശീലകനെന്ന നിലയിൽ ദ്രാവിഡ് സമാനമായ ഒരു അഭിപ്രായം ഉന്നയിച്ചിരുന്നു. ദ്രാവിഡിന് അന്ന് 50 ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 20 ലക്ഷം രൂപയും നൽകാമെന്ന് തീരുമാനമായിരുന്നു. ഓരോ കളിക്കാർക്കും 30 ലക്ഷം രൂപ വീതംവും. എന്നാൽ അദ്ദേഹം ഈ ഫോർമുല നിരസിച്ചു. ബിസിസിഐ എല്ലാവർക്കും തുല്യമായി അവാർഡ് നൽകണമെന്നായിരുന്നു ദ്രാവിഡിൻ്റെ ആവശ്യം.

ദ്രാവിഡിൻ്റെ അഭ്യർത്ഥനയെത്തുടർന്ന്, ദ്രാവിഡ് ഉൾപ്പെടെയുള്ള കോച്ചിംഗ് സ്റ്റാഫിലെ ഓരോ അംഗത്തിനും 25 ലക്ഷം രൂപ നൽകാൻ പുതിയ പട്ടിക തയ്യാറാക്കി. പരിശീലകനായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ ന്യായമായ സമീപനവും സ്ഥിരമായ തിരഞ്ഞെടുപ്പും കളിക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ മികച്ച കളിക്കാരനെന്ന നിലയിൽ പിച്ചിൽ പലപ്പോഴും അദ്ദേഹം ഇന്ത്യയുടെ നിർണ്ണായക രക്ഷകനായി മാറിയിട്ടുണ്ട്. പക്ഷെ ഒരു ലോകകപ്പ് നേട്ടം സ്വന്തമാക്കാനായിരുന്നില്ല. എന്നാൽ അദ്ദേഹം പടിയിറങ്ങുമ്പോൾ ഒരു ലോകകപ്പ് കയ്യിൽ സുഭദ്രമാണ്. വിജയാഘോഷത്തിനിടെ ക്യാപ്റ്റൻ രോഹിത് ശർമയും സീനിയർ താരം വിരാട് കോലിയും ചേർന്നാണ് ദ്രാവിഡിനെ മുന്നിലെത്തിച്ചത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിന് ശേഷം ടി20 ലോകകപ്പിൽ പരിശീലകനായി തുടരാൻ ദ്രാവിഡിനെ രോഹിത് പ്രേരിപ്പിച്ചിരുന്നു. Rahul Dravid refuses extra bonus

Content summary; Rahul Dravid refuses BCCI’s extra bonus for T20 World Cup victory

×