June 14, 2026 |
Avatar
Share on

രാംഗോപാല്‍ വര്‍മയുടെ അടുത്ത ചിത്രം മൂന്നാംലോക മഹായുദ്ധത്തെ കുറിച്ച്

അഴിമുഖം പ്രതിനിധി ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മൂന്നാംലോക മഹായുദ്ധമാണ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ അടുത്ത ചിത്രത്തിന്‌റെ പ്രമേയം. ടൈംസ് ഓഫ് ഇന്ത്യയുടെ എന്‌റര്‍ടെയ്ന്‍മെന്‌റ് സപ്ലിമെന്‌റുകളില്‍ ഒന്നായ ബോംബെ ടൈംസിലാണ് പരസ്യരൂപത്തില്‍ ചിത്രത്തിന്‌റെ പ്രഖ്യാപനം വന്നത്. അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സര്‍ക്കാര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്‌റെ ഷൂട്ടിംഗ് നടക്കുന്നതിന് ഇടയിലാണ്, ബോളിവുഡ് വൃത്തങ്ങളില്‍ രാമു എന്ന്‍ അറിയപ്പെടുന്ന രാം ഗോപാല്‍ വര്‍മയുടെ പുതിയ ‘യുദ്ധ’ പ്രഖ്യാപനം. ഇത്തരത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ പുതിയ ചിത്രം പ്രഖ്യാപിക്കുന്നത് […]

അഴിമുഖം പ്രതിനിധി

ഇതുവരെ സംഭവിച്ചിട്ടില്ലാത്ത മൂന്നാംലോക മഹായുദ്ധമാണ് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ അടുത്ത ചിത്രത്തിന്‌റെ പ്രമേയം. ടൈംസ് ഓഫ് ഇന്ത്യയുടെ എന്‌റര്‍ടെയ്ന്‍മെന്‌റ് സപ്ലിമെന്‌റുകളില്‍ ഒന്നായ ബോംബെ ടൈംസിലാണ് പരസ്യരൂപത്തില്‍ ചിത്രത്തിന്‌റെ പ്രഖ്യാപനം വന്നത്.

അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സര്‍ക്കാര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്‌റെ ഷൂട്ടിംഗ് നടക്കുന്നതിന് ഇടയിലാണ്, ബോളിവുഡ് വൃത്തങ്ങളില്‍ രാമു എന്ന്‍ അറിയപ്പെടുന്ന രാം ഗോപാല്‍ വര്‍മയുടെ പുതിയ ‘യുദ്ധ’ പ്രഖ്യാപനം. ഇത്തരത്തില്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ പുതിയ ചിത്രം പ്രഖ്യാപിക്കുന്നത് അപൂര്‍വമാണ്. രാം ഗോപാല്‍ വര്‍മയുടെ അവസാനത്തെ പത്ത് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാംഗോപാല്‍ വര്‍മ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധ പിടിച്ചു പറ്റുന്നത് സിനിമകളിലൂടെയല്ല, ട്വിറ്ററിലൂടെയും മറ്റും നടത്തുന്ന വിവാദ പ്രസ്താവനകളിലൂടെയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ വീരപ്പനാണ് അവസാനമായി തീയറ്ററുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

×