നവംബര്‍ 7-ന്, ചെങ്കോട്ടയ്ക്ക് സമീപം ഐ 20 കാര്‍ പൊട്ടിത്തെറിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, വാഹനം ഓടിച്ചിരുന്നതായി പറയപ്പെടുന്ന ഡോ. ഉമര്‍ നബി ഭട്ട് പുല്‍വാമയിലെ തന്റെ സഹോദരന്റെ ഭാര്യയെ വിളിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ വീട്ടിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രി പുല്‍വാമയിലെ കോയില്‍ ഗ്രാമത്തിലെ കുടുംബം ഉമറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുമ്പോള്‍, പോലീസ് എത്തി അദ്ദേഹത്തിന്റെ സഹോദരന്‍ സഹൂര്‍ ഇലാഹിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. കുറച്ച് കഴിഞ്ഞ് തിരികെ വന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ആഷിഖ് ഹുസൈനെയും കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ എന്താണ് കാരണമെന്ന് തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് ഭട്ട് കുടുംബം പറഞ്ഞു. ഉമറിന്റെ പിതാവ് ഗുലാം നബി ഭട്ടിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയപ്പോള്‍, അദ്ദേഹത്തിന്റെ മാതാവിനെ ഡിഎന്‍എ സാമ്പിളുകള്‍ എടുക്കുന്നതിനായി കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ട്.
ചെങ്കോട്ട സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയ ഡോക്ടര്‍മാരുടെ ‘വൈറ്റ് കോളര്‍ ഗ്രൂപ്പിന്റെ’ നേതാവാണ് ഉമര്‍ എന്ന് പോലീസ് സംശയിക്കുന്നു. എല്ലാവരെയും നയിച്ചതും ഭീകരവാദത്തിന് പ്രേരിപ്പിച്ചതും ഉമര്‍ ആണെന്നാണ് പോലീസ് പറയുന്നത്.
”ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. രാവിലെ മാധ്യമങ്ങള്‍ ഇവിടെ എത്തിയപ്പോഴാണ് ഞങ്ങള്‍ ഉമറിനെക്കുറിച്ച് അറിയുന്നത്,” ഉമറിന്റെ സഹോദര ഭാര്യ മുസമ്മില അക്തര്‍ പറഞ്ഞു. ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി ഫരീദാബാദില്‍ വെച്ച് അറസ്റ്റിലായതിന് ശേഷം ഉമറിനെ കാണാതായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Also Read : സല്‍മാന്‍ മുതല്‍ ഉമര്‍ വരെ; ഡോ. ഉമറിന്റെ ഫരീദാബാദ് ബന്ധം പോലീസ് തിരിച്ചറിഞ്ഞതെങ്ങനെ?
”കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമര്‍ വിളിച്ചത്. സ്ഥിരമായി വീട്ടിലേക്ക് വിളിക്കുന്ന ആളല്ല. വീട്ടിലേക്ക് വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പരീക്ഷാ തിരക്കിലാണെന്നും ലൈബ്രറിയില്‍ പോകണമെന്നും എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന് അവന്‍ മറുപടി പറഞ്ഞു. മൂന്ന് ദിവസത്തിനകം വരുമെന്നായിരുന്നു അവന്‍ പറഞ്ഞത്” ഉമറിന്റെ സഹോദരന്റെ ഭാര്യ പറഞ്ഞു.
ഗ്രാമത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉമര്‍ ശ്രീനഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ (ജിഎംസി) നിന്ന് എംബിബിഎസ് പഠിച്ചു. നീറ്റ്-പിജിയില്‍ സംസ്ഥാനത്തെ റാങ്ക് ജേതാക്കളില്‍ ഒരാളായിരുന്ന ഉമര്‍, വീണ്ടും ജിഎംസി ശ്രീനഗറില്‍ എംഡിക്ക് സീറ്റ് നേടി. എംഡി പൂര്‍ത്തിയാക്കിയ ശേഷം ഉമര്‍ ജിഎംസി അനന്തനാഗില്‍ ജോലി ചെയ്തു. ഒന്നര വര്‍ഷം മുമ്പ് ഫരീദാബാദിലേക്ക് താമസം മാറുകയും അല്‍ ഫലാ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേരുകയും ചെയ്തു. ശ്രീനഗറിലെ ഒരു ഡോക്ടറുമായി ഉമറിന്റെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉമറിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുസമ്മില്‍ ഗനായി ജെയ്ഷെ ഭീകരസംഘത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ മുസമ്മിലിന്റെ കുടുംബം തയ്യാറായിട്ടില്ല. ‘എനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല,’ മുസമ്മിലിന്റെ സഹോദരി അസ്മത് ഷക്കീല്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ അസ്മതിന്റെ വിവാഹം നവംബര്‍ 10-ന് നടക്കേണ്ടതായിരുന്നു. മുസമ്മിലിന്റെ അറസ്റ്റിനെ തുടര്‍ന്ന് വിവാഹ ചടങ്ങ് മാറ്റിവച്ചു. കര്‍ഷകനായ ഷക്കീല്‍ അഹമ്മദിന്റെ മകനായ മുസമ്മില്‍ 2017-ല്‍ ജമ്മുവിലെ ബത്ര (എഎസ്സിഒഎംഎസ്) മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (സ്‌കിംസ്) ജോലി ചെയ്ത ശേഷം ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്‌സിറ്റിയിലേക്ക് മാറി. ‘അദ്ദേഹം അവിടെ ജോലി ചെയ്യുകയായിരുന്നു,
മുസമ്മിലിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫരീദാബാദില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കളുടെയും വെടിക്കോപ്പുകളുടെയും വലിയ ശേഖരത്തിലേക്ക് പോലീസിനെ എത്തിച്ചത്. കുല്‍ഗാമിലെ ഖാസിഗുണ്ട് സ്വദേശിയായ ഡോ. അദീല്‍ മജീദ് റാഥറിലേക്കും ഇതുവഴിയാണ് പോലീസ് എത്തിയത്.
Content Summary: Red Fort blast: Is Dr. Umar Nabi the Head of the ‘white collar group’?