July 18, 2026 |
Share on

തീവ്രവാദികള്‍ കശ്മീര്‍ എംഎല്‍എ മുഹമ്മദ് യൂസഫിന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു

അഴിമുഖം പ്രതിനിധി കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. ഷോപ്പിയാന്‍ എംഎല്‍എ മുഹമ്മദ് യൂസഫ് ഭട്ടിന്റെ വീടിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണം നടന്നത്. ഇന്നലെ രാത്രി യൂസഫ് ഭട്ടിന്റെ വീടിന് നേരെ തീവ്രവാദികള്‍ ഗ്രനൈഡ് എറിയുകയായിരുന്നു. എംഎല്‍എക്കോ കുടുംബാംഗങ്ങള്‍ക്കോ പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. അതെസമയം അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തുകയും വെടിവയ്പ് നടത്തുകയും ചെയ്തു. പൂഞ്ച് മേഖലയിലും റഞ്ചോറി ജില്ലയിലുമായിട്ടുള്ള അതിര്‍ത്തി പ്രദേശത്ത് ഇന്നലെ വൈകിട്ടാണ് […]

അഴിമുഖം പ്രതിനിധി

കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. ഷോപ്പിയാന്‍ എംഎല്‍എ മുഹമ്മദ് യൂസഫ് ഭട്ടിന്റെ വീടിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണം നടന്നത്. ഇന്നലെ രാത്രി യൂസഫ് ഭട്ടിന്റെ വീടിന് നേരെ തീവ്രവാദികള്‍ ഗ്രനൈഡ് എറിയുകയായിരുന്നു. എംഎല്‍എക്കോ കുടുംബാംഗങ്ങള്‍ക്കോ പരുക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.

അതെസമയം അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി ഷെല്ലാക്രമണം നടത്തുകയും വെടിവയ്പ് നടത്തുകയും ചെയ്തു. പൂഞ്ച് മേഖലയിലും റഞ്ചോറി ജില്ലയിലുമായിട്ടുള്ള അതിര്‍ത്തി പ്രദേശത്ത് ഇന്നലെ വൈകിട്ടാണ് വെടിവയ്പ് നടത്തിയത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×