UPDATES

ഓഫ് ബീറ്റ്

ജനാധിപത്യത്തിന്റെ തകർച്ചയും ഭൂമിയുടെ നാശവും; ആസിഫ് കപാഡിയയയുടെ ഡ്രാമ-ഡോക് ഫാൻ്റസി ‘ 2073

പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഫിക്ഷൻ

                       

തൻ്റെ 85 മിനിറ്റ് ഡ്രാമ-ഡോക് ഫാൻ്റസിയുമായി പ്രേക്ഷകരെ ഞെട്ടിച്ച് പ്രമുഖ സംവിധായകൻ ആസിഫ് കപാഡിയ. കാലാവസ്ഥാ വ്യതിയാനം, കോർപ്പറേറ്റ് നിയന്ത്രണം, ജനാധിപത്യത്തിൻ്റെ തകർച്ച തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളാണ് 2073 എന്ന ഡ്രാമ-ഡോക് ഫാൻ്റസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ ആഴം എടുത്ത് പറയേണ്ട കാര്യമാണ്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ മത്സരത്തിൽ ചിത്രം വലിയ സ്വീയകാര്യതയാണ് നേടിയത്. Asif Kapadia 2073 review 

1962 ൽ പുറത്തിറക്കിയ ക്രിസ് മാർക്കറുടെ ഐക്കോണിക് ഫീച്ചർ ചിത്രമായ ലാ ജെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആസിഫ് കപാഡിയ 2073 ഒരുക്കിയിരിക്കുന്നത്. ചരിത്രത്തെ മാറ്റിമറിക്കാനും മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാനും ശ്രമിക്കുന്ന ഒരു ടൈം ട്രാവലറായാണ് സാമന്ത മോർട്ടൺ എത്തുന്നത്. ചിത്രത്തിൽ സാമന്ത മോർട്ടൺ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ( ഭൂമിയുടെ നാഗരികത തകരുന്ന  സയൻസ് ഫിക്ഷൻ്റെ ഒരു ഉപവിഭാഗമാണ് അപ്പോക്കലിപ്റ്റിക്, പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ഫിക്ഷൻ ) ലോകത്തെ അതിജീവനത്തിന്റെ വഴികളിലൂടെ പ്രേക്ഷകരെ കൂടെ കൊണ്ട് പോകുന്നു.

ഭൂതകാലത്തിൻ്റെ പേടിപ്പെടുത്തുന്ന സ്വപ്ന ദർശനങ്ങളുടെ വേട്ടയാടലിനെ അതിജീവിക്കുന്ന വ്യക്തിയായായാണ് സാമന്ത മോർട്ടൺ എത്തുന്നത്. അവളിലൂടെയാണ് യഥാർത്ഥത്തിൽ വർത്തമാനത്തെ സംവിധായകൻ പ്രതിഫലിപ്പിക്കുന്നത്. സ്വേച്ഛാധിപത്യം, അനിയന്ത്രിതമായ വലിയ സാങ്കേതികവിദ്യ, അസമത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഇന്നത്തെ ആഗോള പ്രതിസന്ധികളെ ബന്ധിപ്പിക്കാൻ കഥ നിലവിലെ ഫൂട്ടേജ് ഉപയോഗിക്കുന്നുണ്ട്.

മോദി, ഷി, ട്രംപ്, പുടിൻ, ഓർബൻ എന്നിവരെപ്പോലുള്ള ശക്തരായ നേതാക്കളുടെ പരിചിതമായ ഒരു ഗ്രൂപ്പിനെയും അവരെ പിന്തുണയ്ക്കുന്ന സാങ്കേതിക ശക്തികളെയും ബെസോസിനെയും സക്കർബർഗിനെയും ചിത്രത്തിൽ എടുത്തുകാണിക്കുന്നു. രാഷ്‌ട്രീയ നേതാക്കളും സമ്പന്നരായ ബിസിനസുകാരും ഉൾപ്പെടുന്ന ഈ സംഘം, ഭൂമിയെ കൂടുതൽ ചൂഷണം ചെയ്യുകയും വലിയ അപകടങ്ങളിലേക്ക് തള്ളിവിടുമ്പോൾ ഭയപ്പെടുത്തി നിയന്ത്രണം വ്യാപിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതായും ചിത്രം സംവദിക്കുന്നു.

ആസിഫ് കപാഡിയയുടെ 2073 ചിത്രത്തിൽ ജോർജ്ജ് മോൺബിയോട്ട്, ആനി ആപ്പിൾബോം തുടങ്ങിയ രാഷ്ട്രീയ നിരൂപകരിൽ നിന്നുള്ള ഉദ്ധരണികൾ വോയ്‌സ്ഓവറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ആശയങ്ങൾ പൂർണ്ണമായി വികസിപ്പിച്ചിരുന്നെങ്കിൽ സിനിമ കൂടുതൽ ശക്തമാകുമായിരുന്നു. എന്നിരുന്നാലും, ചിത്രത്തിലെ സ്വാധീനം അവരുടെ വളരെ വ്യക്തമാണ്. ‘ 2073 ‘ എന്ന ചിത്രം നമ്മുടെ ജനാധിപത്യത്തെയും പരിസ്ഥിതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യ ശക്തികൾക്കും അത് സംഭവിക്കാൻ അനുവദിക്കുന്ന ഭരണകൂടത്തിന്റെ നിലപാടുകൾക്കുമെതിരെയുള്ള ശക്തമായ പ്രതിഷേധമാണ്.

സെന്ന , ആമി , ഡീഗോ മറഡോണ എന്നീ ഡോക്യൂമെന്ററികളുടെ ട്രൈലോജി ആസിഫ് കപാഡിയയെ കൂടുതൽ പ്രശസ്തനാക്കി. അരാജകത്വം നിറഞ്ഞ ഭാവിയാണ് ആസിഫ് കപാഡിയ തന്റെ ചിത്രത്തിലൂടെ ലോകത്തിനുമുൻപിൽ തുറന്ന് കാണിക്കുന്നത്. സാമന്ത മോർട്ടണെ കൂടാതെ നവോമി അക്കി, ഹെക്ടർ ഹെവി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിസ് അഹമ്മദിൻ്റെ ലെഫ്റ്റ് ഹാൻഡ് ഫിലിംസിനൊപ്പം കോൺകോർഡിയ സ്റ്റുഡിയോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി ഡേവിസ് ഗുഗ്ഗൻഹൈം, നിക്കോൾ സ്‌റ്റോട്ട്, ജോനാഥൻ സിൽബർബർഗ് എന്നിവരോടൊപ്പം ആസിഫ് കപാഡിയയും ജോർജ്ജ് ചിഗ്‌നെലും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. Asif Kapadia 2073 review 

 

content summary;  Asif Kapadia rages against the death of democracy and our planet

Share on

മറ്റുവാര്‍ത്തകള്‍