June 04, 2026 |
Share on

എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെ പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ; ആര്‍ജിവിയുടെ വനിതാദിന സന്ദേശം

വര്‍മയുടെ ട്വീറ്റിനു സണ്ണി ലിയോണ്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി സിനിമകള്‍ കൊണ്ടല്ല, ട്വീറ്റുകള്‍ കൊണ്ടാണ് രാംഗോപാല്‍ വര്‍മ വാര്‍ത്തയാകുന്നത്. ആര്‍ജി എന്തു ട്വീറ്റ് ചെയ്താലും അതിലൊരു വിവാദം ഉണ്ടായിരിക്കും. വനിത ദിനത്തോടനുബന്ധിച്ച് ഇട്ട ട്വീറ്റ് പക്ഷേ തീരെ തരംതാണുപോയെന്നാണു വിമര്‍ശനം.
ലോകത്തിലെ എല്ലാ സ്ത്രീകളും സണ്ണി ലിയോണ്‍ ചെയ്യുന്നതുപോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെയെന്നായിരുന്നു വര്‍മയുടെ ട്വീറ്റ്.

പിന്നാലെ മറ്റൊരു ട്വീറ്റമുണ്ട്. അതിലെ ചോദ്യം വനിതദിനത്തില്‍ പുരുഷന്മാര്‍ എന്താണു സ്ത്രീകള്‍ക്ക് നല്‍കുന്നതെന്നാണ്. ഒരു ദിവസം മെന്‍സ് വുമണ്‍സ് ഡേ ആഘോഷിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. വനിതദിനം ശരിക്കും പുരുഷദിനം എന്നാണു വിളിക്കേണ്ടതെന്നും പുരുഷന്മാരാണ് ഈ ദിനം ഏറ്റവും ആഘോഷിക്കുന്നതെന്നും വര്‍മ പരിഹസിക്കുന്നു.

രാംഗോപാല്‍ വര്‍മയുടെ ട്വീറ്റിനു സണ്ണി ലിയോണ്‍ കമന്റ് ചെയ്തിട്ടുണ്ട്. വര്‍മയുടെ ട്വീറ്റിനെ വെറുമൊരു തമാശയായി മാത്രമെ കാണുന്നുള്ളൂ എന്നതരത്തില്‍ സ്‌മൈലിയാണു സണ്ണിയുടെ കമന്റ്. എന്നാല്‍ പതിവുപോലെ ആര്‍ജിവിക്കെതിരേ പൊങ്കാലയുമായി മറ്റുള്ളവര്‍ എത്തിയിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ തന്നെ അങ്ങനെ ചെയ്യട്ടെ എന്നു പറയുന്നതു മുതല്‍ കക്കൂസില്‍ ഉപയോഗിക്കുന്ന പേപ്പര്‍ നിങ്ങളുടെ വായില്‍ തിരുകണമെന്നുവരെയുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമാണു വര്‍മയ്‌ക്കെതിരേ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×