June 04, 2026 |
Share on

ജല്ലിക്കട്ട് നിരോധനത്തിനെതിരെ ആര്‍ ജെ ബാലാജിയുടെ തീപ്പൊരി പ്രസംഗം (വീഡിയോ)

യൂടുബില്‍ ഇതുവരെ പ്രസംഗത്തിന്‌റ വീഡിയോ കണ്ടത് നാലര ലക്ഷത്തിലധികം പേരാണ്.

ജല്ലിക്കെട്ടിന് സുപ്രീംകോടതി കൊണ്ടുവന്ന നിരോധനം മറികടക്കാന്‍ ഓഡിനന്‍സ് കൊണ്ടുവന്നെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന്‌റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ജല്ലിക്കട്ടിന്‌റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മധുരയിലെ അളങ്കാനല്ലൂരിലും ചെന്നൈ മറീന ബീച്ചിലുമാണ് പ്രതിഷേധം ഏറ്റവും ശക്തമായി തുടരുന്നത്. ജല്ലിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് കൊണ്ട് റേഡിയോ ജോക്കിയും നടനുമായ ബാലാജി നടത്തിയ വൈകാരിക പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. യൂടുബില്‍ ഇതുവരെ പ്രസംഗത്തിന്‌റ വീഡിയോ കണ്ടത് നാലര ലക്ഷത്തിലധികം പേരാണ്. ജല്ലിക്കട്ട് നിരോധനമാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് ബാലാജി അഭിപ്രായപ്പെട്ടു.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×