December 09, 2024 |

റോണ്ട്ജൻ ആകസ്മികമായി കണ്ടെത്തിയ എക്സ്-റേ എങ്ങനെ ലോകത്തെ മാറ്റിമറിച്ചു

895 നവംബർ 8-ന് വൈകുന്നേരം, വിൽഹം കോൺറാഡ് റോണ്ട്ജെൻ എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ, വുർസ്ബർഗ് സർവ്വകലാശാലയിലെ തൻ്റെ ലബോറട്ടറിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു അത്ഭുതകരമായ കണ്ടെത്തൽ നടത്തി.

1895 നവംബർ 8-ന് വൈകുന്നേരം, വിൽഹം കോൺറാഡ് റോണ്ട്ജെൻ എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ, വുർസ്ബർഗ് സർവ്വകലാശാലയിലെ തൻ്റെ ലബോറട്ടറിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു അത്ഭുതകരമായ കണ്ടെത്തൽ നടത്തി. കാഥോഡ് രശ്മികൾ, ഒരു തരം വൈദ്യുത ബീമിലൂടെ കടത്തിവിട്ട് ഒരു ഫ്ലൂറസെൻ്റ് സ്ക്രീനിലേക്ക് പതിപ്പിക്കുമ്പോൾ തിളങ്ങുന്നത് ശ്രദ്ധിച്ചു. സ്‌ക്രീൻ കാഥോഡ് റേ ട്യൂബിൽ നിന്ന് കിരണങ്ങൾ ബാധിക്കാത്തവിധം വളരെ അകലെയായിരുന്നു എന്നത് അദ്ദേഹം ശ്രദ്ധിച്ചു. റോണ്ട്‌ജെൻ തൻ്റെ ലാബിൽ അടുത്ത ആറാഴ്ച ചെലവഴിച്ചു, എന്താണ് തിളക്കത്തിന് കാരണമായതെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. Röntgen accidentally discovered x-rays & changed the world

ഒടുവിൽ, കാഥോഡ് രശ്മികൾ വസ്തുക്കളിലൂടെയോ, ലോഹങ്ങളിലൂടെയോ കടന്നുപോകാനുള്ള അവിശ്വസനീയമായ ശക്തിയുള്ള ഒരു “പുതിയ തരം അദൃശ്യ കിരണങ്ങൾ” ഉത്പാദിപ്പിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഇത് പരിശോധിക്കുന്നതിനായി, റേ ട്യൂബിനും സ്‌ക്രീനിനുമിടയിൽ പേപ്പർ, മരം, ചെമ്പ് തുടങ്ങിയ വ്യത്യസ്ത വസ്തുക്കൾ അദ്ദേഹം സ്ഥാപിച്ചു. ഈ നിഗൂഢ രശ്മികൾക്ക് അവയിലൂടെ കടന്നുപോകാൻ കഴിയുമെന്ന് അദ്ദേഹം കണ്ടെത്തി, എന്നാൽ ചില വസ്തുക്കൾ ആ കിരണങ്ങളെ കടത്തി വിടുന്നില്ലെന്നും അദ്ദേഹം കണ്ടെത്തി.

ഈ കിരണങ്ങൾക്ക് ലോഹത്തിലൂടെ കടന്നുപോകാൻ കഴിയുമെങ്കിൽ, അവയ്ക്ക് മനുഷ്യമാംസത്തിലൂടെ കടന്നുപോകാൻ കഴിയുമോ? അദ്ദേഹം ചിന്തിച്ചു. ക്രിസ്തുമസിന് മൂന്ന് ദിവസം മുമ്പ് ഡിസംബർ 22 ന് അദ്ദേഹം ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അദ്ദേഹം തന്റെ ഭാര്യയോട് ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞു, പുതിയ കിരണങ്ങൾ ഉപയോഗിച്ച് അവരുടെ കൈയിലെ അസ്ഥികളുടെയും വിരലിലെ മോതിരത്തിൻ്റെയും ചിത്രം പകർത്തി. അതിൻ്റെ ഫലം ലോകത്തിലെ ആദ്യത്തെ എക്സ്-റേ ആയിരുന്നു.

റോണ്ട്ജൻ തൻ്റെ കണ്ടെത്തലിനെക്കുറിച്ച് ഒരു ചെറിയ പ്രബന്ധം എഴുതി, കിരണങ്ങളെ “എക്സ്-റേ” എന്ന് വിളിക്കുന്നു, കാരണം “എക്സ്” എന്ന അക്ഷരം ഗണിതശാസ്ത്രത്തിൽ അജ്ഞാതമായ ഒന്നിനെ പ്രതീകപ്പെടുത്തുന്നു. “ഓൺ എ ന്യൂ കൈൻഡ് ഓഫ് റെയ്സ്” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിൻ്റെ ലേഖനം 1895 ഡിസംബറിൽ പ്രസിദ്ധീകരിക്കുകയും ലോകമെമ്പാടും വേഗത്തിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

1896 ജനുവരി 5-ഓടെ, ഒരു പ്രമുഖ ഓസ്ട്രിയൻ പത്രം റോണ്ട്ജൻ്റെ കണ്ടുപിടുത്തത്തെ “സെൻസേഷണൽ” എന്ന് വിളിച്ചു, ഇത് വൈദ്യശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രവചിച്ചു. ബ്രിട്ടീഷ് പത്രങ്ങൾ ഉടൻ തന്നെ ഈ കണ്ടുപിടുത്തത്തെ ഏറ്റെടുക്കുകയും, ഒരാഴ്ചയ്ക്കുള്ളിൽ റോണ്ട്ജൻ ലോകമെമ്പാടും അറിയപ്പെടുകയും ചെയ്തു. ജനുവരി 13 ന് ജർമ്മൻ ചക്രവർത്തി അദ്ദേഹത്തിന് ഒരു അവാർഡ് നൽകി ആദരിച്ചു.

അസ്ഥി ഒടിവുകൾ കണ്ടെത്തുന്നത് പോലെയുള്ള മെഡിക്കൽ ആവശ്യങ്ങൾക്കായി ഡോക്ടർമാർ എക്സ്-റേ ഉപയോഗിക്കാൻ തുടങ്ങി. 1896 ഫെബ്രുവരിയിൽ ബ്രിട്ടീഷ് ഡോക്ടർ മേജർ ജോൺ ഹാൾ-എഡ്വേർഡ്സ് ഒരു ശസ്ത്രക്രിയയെ നടത്താനാണ് എക്സ്-റേ ആദ്യമായി ഉപയോഗിച്ചത്. അതേ വർഷത്തിന്റെ അവസാനം, നൈൽ പര്യവേഷണത്തിനിടെ വെടിയേറ്റവരുടെ മുറിവുകളും ഒടിവുകളും കണ്ടെത്താൻ ബ്രിട്ടീഷ് സൈന്യം രണ്ട് എക്സ്-റേ മെഷീനുകൾ ഈജിപ്തിലേക്ക് കൊണ്ടുപോയി.

എന്നിരുന്നാലും, പുതിയ കണ്ടെത്തൽ ചില പരിഭ്രാന്തികളും സൃഷ്ടിച്ചിരുന്നു. വസ്ത്രത്തിനകത്തെ ശരീരം കാണാൻ എക്സ്-റേ ഉപയോഗിക്കാമെന്ന് ആളുകൾ ഭയപ്പെട്ടു, ഇത് ഊട്ടിയുറപ്പിക്കുന്നത് പോലെ “എക്സ്-റേ പ്രൂഫ്” അടിവസ്ത്രങ്ങളുടെ പരസ്യങ്ങൾ പോലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ന്യൂയോർക്കിൽ, സ്വകാര്യതയെക്കുറിച്ച് ആശങ്കാകുലരായ ചിലർ ഓപ്പറ ഗ്ലാസുകളിൽ എക്സ്-റേ ഉപയോഗിക്കുന്നത് നിരോധിക്കാൻ പോലും നിർദ്ദേശിച്ചിരുന്നു.

റോണ്ട്ജൻ്റെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര ലോകത്തെ നാഴികക്കല്ലയി മാറി. എക്‌സ്-റേ മെഷീനുകൾ ആശുപത്രികളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പിന്നീട്, 1930-കളിലും 1940-കളിലും ഷൂ സ്റ്റോറുകൾ പോലും എക്‌സ്-റേ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ കാലിലെ എല്ലുകൾ കാണിക്കാൻ ഉപയോ​ഗിച്ചിരുന്നു, പക്ഷെ ചില സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇത് നിർത്തലാക്കുകയായിരുന്നു.

എക്സ്-റേകൾ ദൃശ്യപ്രകാശത്തിന് സമാനമായതും എന്നാൽ വളരെ ഉയർന്ന ഊർജ്ജമുള്ളതുമായ വൈദ്യുതകാന്തിക വികിരണത്തിൻ്റെ ഒരു രൂപമാണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കിയത് വർഷങ്ങൾക്ക് ശേഷമാണ് (1912-1913 കാലഘട്ടത്തിൽ). എക്സ്-റേകൾ അമിതമായി എക്സ്പോഷർ ചെയ്യുന്നതിൻ്റെ അപകടങ്ങൾ മനസ്സിലാക്കാൻ പതിറ്റാണ്ടുകളെടുത്തു.

ഇന്ന്, എക്സ്-റേകൾ വൈദ്യശാസ്ത്രത്തിലെ ഒരു നിർണായക സാന്നിധ്യമാണ്. പരിക്കുകളും രോഗങ്ങളും നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള മെഡിക്കൽ പ്രാക്ടീസുകളിൽ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന എംആർഐ, സിടി സ്കാനുകൾ, അൾട്രാസൗണ്ട് തുടങ്ങിയ മറ്റ് പ്രധാന ഇമേജിംഗ് സാങ്കേതികവിദ്യകളുടെ വികസനത്തിനും റോണ്ട്ജൻ്റെ കണ്ടെത്തൽ കാരണമായി. Röntgen accidentally discovered x-rays & changed the world

content summary; How Röntgen accidentally discovered x-rays & changed the world

×