June 13, 2026 |

ചതിയനായ ദിലീപിന്റെ പണം അനശ്വര പ്രണയ സ്മാരകത്തിനു വേണോ? കാഞ്ചനമാലയോട് ആര്‍ എസ് വിമല്‍

ദിലീപും കാവ്യയുമായിരുന്നു മൊയ്തീനും കാഞ്ചനമാലയുമാകേണ്ടിയിരുന്നത്

 

അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്ന് കാഞ്ചനമാലയോട് സംവിധായകന്‍ ആര്‍ എസ് വിമല്‍. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിമലിന്റെ ഈ വിമര്‍ശനം.

ബി പി മൊയ്തീന്‍ സേവാമന്ദിര്‍ നിര്‍മാണത്തിനായി ദിലീപ് 30 ലക്ഷം രൂപ നല്‍കിയത് തന്നോടുള്ള പകവീട്ടലായിട്ടാണെന്നും വിമല്‍ പറയുന്നു. ദിലീപിനു തന്നോടു പക തോന്നാനുള്ള കാരണവും വിമല്‍ പങ്കുവയ്ക്കുന്നുണ്ട്.

എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം താന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത് ദിലീപിനെയും കാവ്യ മാധവനെയും നായികനായകന്മാരാക്കിയായിരുന്നു. 2007 ല്‍ സംവിധാനം ചെയ്ത ജലം കൊണ്ടു മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി കാവ്യ മാധവനെ കാണിച്ചിരുന്നു. ഡോക്യുമെന്ററി ഇഷ്ടപ്പെട്ട കാവ്യ കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചിരുന്നു. ഡോക്യുമെന്ററിയുടെ ഒരു കോപ്പി ദിലീപിനെ കാണിക്കാനാണെന്നു പറഞ്ഞു കാവ്യ വാങ്ങിക്കുകയും ചെയ്തു. പിന്നീട് താന്‍ ദിലീപിനെ വിളിക്കുകയും സിനിമ ചെയ്യാനുള്ള താത്പര്യം അറിയിക്കുകയും ചെയ്തു ആദ്യം സമ്മതം പറഞ്ഞ ദിലീപ് പിന്നീട് ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ദിലീപിന്റെതായി ഇറങ്ങിയ ഒരു പുതുമുഖ സംവിധായകന്റെ ചിത്രം പരാജയപ്പെട്ടതോടെ വീണ്ടും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നതായിരുന്നു കാരണം.

എന്നാല്‍ ഒരു ദിവസം കാവ്യ മാധവന്‍ തന്നെ വിളിക്കുകയും ക്ഷോഭിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഞാന്‍ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യ ചോദിച്ചത്. കാവ്യയുടെ ചോദ്യത്തിന്റെ അര്‍ത്ഥം തനിക്കു പിന്നീടാണ് മനസിലായതെന്നും സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം കാവ്യയോട് പറഞ്ഞത് ദിലീപിനെ നായകനാക്കാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല എന്നായിരുന്നു. ദിലീപ് ചെയ്ത കള്ളത്തരമായിരുന്നു അത്.

എന്ന് നിന്റെ മൊയ്തീന്‍ എത്രയും ഹിറ്റ് ആകുമെന്നു ദിലീപ് കരുതിയിരുന്നില്ല. ഇതിനു പിന്നാലെയാണ് പെട്ടെന്നൊരു ദിവസം സേവാമന്ദിറിനു 30 ലക്ഷം രൂപ നല്‍കി കൊണ്ട് ദിലീപ് കടന്നു വരുന്നത്. ഇതിന്റെ പേരില്‍ താനും പൃഥ്വിരാജും ഏറെ പഴികേട്ടെന്നും വിമല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×