ദി കാരവാന്‍ പ്രസിദ്ധീകരിച്ച, അമൃത സിംഗ് എഴുതിയ ദീര്‍ഘ ലേഖനം അനുമതിയോടു കൂടി മലയാള പരിഭാഷ ചെയ്ത് അവതരിപ്പിക്കുന്നു. ദി കാരവാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം; The RSS Does Not Exist
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തിയുടെ തലേന്ന് ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയം പുറത്തിറക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ ആര്‍എസ്എസ് സ്വയം സേവകര്‍ പങ്കെടുത്ത ചിത്രം ഉള്‍പ്പെട്ട തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ആര്‍എസ്എസ് ദേശീയ ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ആര്‍എസ്എസിനെക്കുറിച്ച് ‘ദി കാരവന്‍’ പ്രസിദ്ധീകരിച്ച ദീര്‍ഘലേഖനം അഴിമുഖം മലയാളത്തില്‍ പരമ്പരയാക്കിയിരുന്നു. ആര്‍എസ്എസ് വീണ്ടും ചര്‍ച്ചയായ സാഹചര്യത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും മനസിലാക്കാനായി ആ പരമ്പര ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയാണ്.
ഡല്‍ഹിയിലെ ഝണ്ഡേവാലനിലുള്ള ദേശബന്ധു റോഡിന് കുറുകേയുള്ള കാല്‍നടമേല്‍പ്പാലം അഴുക്കും പൊടിയും നിറഞ്ഞതാണ്. അതിന്റെ ഒരു വശത്തെ പടികളില്‍ പ്ലാസ്റ്റിക് പ്ലേറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും പിഞ്ഞിക്കീറിയ തുണികളും കുമിഞ്ഞ് കൂടി കിടക്കും. രാത്രിയീ മേല്‍പ്പാലം ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ അതിനടിയില്‍ കിടന്നുറങ്ങുന്ന, ഭവനരഹിതരായ മനുഷ്യരുടെ മേല്‍ ചവിട്ടിപ്പോയേക്കും. ഈ കാല്‍നടപ്പാലത്തില്‍ കയറിത്തുടങ്ങുമ്പോള്‍ നിറയെ വിളക്കുകള്‍ തെളിച്ചിട്ടിരിക്കുന്ന ഒരു കൂറ്റന്‍ ഗോപുരം നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. അതിന്റെ പന്ത്രണ്ട് നിലകളിലേയും മുഴുവന്‍ ജനാലകളിലൂടെയും വെളിച്ചം ധാരയായി പ്രവഹിക്കുന്നത് കാണാം. ഝണ്ഡേവാലനിലെ മറ്റെല്ലാ കെട്ടിടങ്ങളുടേയും, അതിപ്പോ എത്ര വലുതായാലും, വെളിച്ചം രാത്രി അണയുമെങ്കിലും ഇതിലേത് എപ്പോഴും പ്രകാശിച്ച് കൊണ്ടിരിക്കും. ആ വലിയ ഗോപുരവും അതിന് പുറകിലുള്ള ഏതാണ്ട് അതുപോലെത്തെ കെട്ടിടങ്ങളും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഡല്‍ഹി ആസ്ഥാനമായ കേശവ് കുഞ്ജിന്റെ ഭാഗമാണ്. പതിറ്റാണ്ടുകളായി ഹിന്ദുരാഷ്ട്രം എന്ന വാദത്തിന്റെ പതാകവാഹകരായ ആര്‍.എസ്.എസ് ലോകത്തെ തന്നെ ഏറ്റവും വലിയ സന്നദ്ധസംഘടനകളിലൊന്നായി കരുതപ്പെടുന്നു.
സംഘപരിവാര്‍ എന്നറിയപ്പെടുന്ന, വിവിധ സംഘടനകളുടെ വിശാലമായ വൃന്ദത്തിന്റെ, പ്രത്യയശാസ്ത്ര ഉറവിടമാണ് ആര്‍.എസ്.എസ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബി.ജെ.പി, സാംസ്‌കാരിക, മത സംഘടനകളായ വിശ്വഹിന്ദുപരിഷദ്, ബജ്രംഗ്ദള്‍, വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്, നിയമ ഘടകമായ അഖില ഭാരതീയ അധിവക്ത പരിഷദ്, വിദേശ സംഘടനകളായ ഹിന്ദു സ്വയം സേവക് സംഘ്, സര്‍ക്കാരിതര സംഘടനയായ സേവ ഇന്റര്‍നാഷണല്‍ തുടങ്ങിയവയെല്ലാം സംഘപരിവാര്‍ സംഘടനകളാണ്. ദീര്‍ഘകാലമായി ആര്‍.എസ്.എസ് സ്വയം അതരിപ്പിച്ചിരുന്നത് മിതവ്യയവും ശുഷ്‌കജീവിതവും ലാളിത്യവും സുഖവിരക്തിയും മുഖമുദ്രയായ സംഘടന എന്നതാണ്. എന്നാല്‍ 2014-ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ സമ്പന്നതയും സ്വാധീനവും പ്രദര്‍ശിപ്പിക്കുന്നതില്‍ അവര്‍ക്ക് മടിയില്ലാതായി.
കേശവ് കുഞ്ജ് അതിന് ഒരുദാഹരമാണ്. പത്തൊന്‍പതിനായിരം ചതുരശ്ര അടിയില്‍, ഓഡിറ്റോറിയങ്ങളും ഒരു ഹനുമാന്‍ ക്ഷേത്രവും, ആര്‍.എസ്്.എസ് സംഘടനകളുടെ ഓഫീസുകുളം കോണ്‍ഫറന്‍സ് ഹാളുകളും പലര്‍ക്കും താമസിക്കാനുള്ള വീടുകളും ഒരു ലൈബ്രറിയും ഒരു ആശുപത്രിയും ഈ മൂന്ന് ഗോപുരങ്ങളിലായുണ്ട്. ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ചെലവായ 150 കോടി രൂപയും സന്നദ്ധപ്രവര്‍ത്തകരുടെ സംഭാവനകളില്‍ നിന്ന് ലഭിച്ചതാണ് എന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ആര്‍.എസ്.എസ് മേധാവി -സര്‍ സംഘ്ചാലക്- മോഹന്‍ ഭാഗവത് ഈ ആഡംബരത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ‘അഭിവൃദ്ധി നല്ലത് തന്നെ, പക്ഷേ അതിന് പരിധിയും അച്ചടക്കവും വേണം. ഈ കെട്ടിടത്തിന്റെ ഗാംഭീര്യം ഉയര്‍ത്തിപ്പിടിക്കുന്നതാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍.”
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രാധികാരത്തിന്റേയും തലസ്ഥാനത്തിന്റെ ഹൃദയത്തിലേയ്ക്ക് ദീര്‍ഘകാലമായി സംഘപരിവാര്‍ നടത്തുന്ന പടര്‍ന്ന് കയറ്റത്തിന്റേയും സുവ്യക്തമായ അടയാളമായി നമുക്ക് കേശവ് കുഞ്ജിനെ കാണാം. ഡല്‍ഹിയില്‍ ആര്‍.എസ്.എസിന്റെ ആദ്യ ഓഫീസ് ഉണ്ടാകുന്നത് 1936-ല്‍ ബിര്‍ളാമന്ദിറിനടുത്താണ്. ആര്‍.എസ്.എസിന്റെ വിവാദ ഭൂതകാലത്തിലുടനീളം ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടിരുന്ന ചോദ്യങ്ങളായ ഈ സംഘടനയുടെ ലക്ഷ്യത്തേയോ നിയമസാധുതയേ കുറിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കാറില്ല. ഇതിനവര്‍ കാര്യമായി നന്ദി പറയേണ്ടത്, അവരുടെ മുന്‍കാല പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയാരോഹണത്തിനാണ്. ഇന്നിപ്പോള്‍ ആര്‍.എസ്.എസ് സര്‍വ്വവ്യാപിയാണ്. അതിന്റെ അംഗങ്ങള്‍, പല ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളുടേയും ഭരണഘടന സ്ഥാപനങ്ങളുടെയും ഭാഗമാണിപ്പോള്‍. തങ്ങളുടെ ഭാഗമായ ഒട്ടേറെ ട്രസ്റ്റുകളും സംഘടനകളും ഉള്‍പ്പെട്ട സങ്കീര്‍ണവും നിബിഡവുമായ ഒരു ശൃംഖലയിലൂടെ ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നു.
നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിവസമായിരുന്ന, 2024 സെപ്തംബര്‍ 17ന് രാത്രി ഞാന്‍ ഒരു സുഹൃത്തിനൊപ്പം കേശവ് കുഞ്ജിന്റെ ഗേറ്റ് വരെ പോയിരുന്നു. അന്ന് പണി പൂര്‍ത്തിയായിക്കൊണ്ടിരുന്ന ഈ കെട്ടിടസമുച്ചയം സന്ദര്‍ശിക്കാന്‍ മോഹന്‍ ഭഗവത് വരുമെന്നായിരുന്നു ധാരണ. രണ്ട് വര്‍ഷമായി ആര്‍.എസ്.എസ് ഓഫീസിന് കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗമായ സി.ഐ.എസ്.എഫിന്റെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ അവിടെ നിന്ന് ഒച്ചവച്ച് ഓടിക്കാന്‍ നോക്കി. ഞങ്ങള്‍ ആ കെട്ടിടത്തിന്റെ ചിത്രം പുറത്ത് നിന്ന് എടുക്കുന്നതും അതിലൊരാള്‍, എ.കെ.സിംഗ്, വിലക്കി. ‘പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പുറത്ത് നടന്ന് നിങ്ങളിങ്ങനെ ഫോട്ടോയെടുക്കുമോ?’- അയാള്‍ ചോദിച്ചു. അനുമതി ഉണ്ടെങ്കില്‍ മാത്രമേ അകത്ത് കയറ്റൂ എന്ന് എ.കെ.സിംഗ് കൂട്ടിച്ചേര്‍ത്തു. ആരോടാണ് അനുമതി ചോദിക്കേണ്ടത് എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ‘അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ആര്‍.എസ്.എസ് നിങ്ങളെ ബന്ധപ്പെട്ടുകൊള്ളും’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നിങ്ങള്‍ അവരെ ബന്ധപ്പെടാന്‍ പാടില്ല’.
ഇപ്പോഴത്തെ ആര്‍.എസ്.എസ് എന്താണ് എന്നുള്ളതിന്റെ ഏറ്റവും മികച്ച മാതൃകയാണ് കേശവ് കുഞ്ജ്. ഭീമാകാരമായ രൂപവും അധികാരാസക്തിയും, പക്ഷേ ഒരുതരത്തിലുള്ള പരിശോധനയും അനുവദിക്കുകയില്ല. ഒട്ടേറെ ആര്‍.എസ്.എസ് നേതാക്കളും അംഗങ്ങളും അനുബന്ധ സംഘടന നേതാക്കളും അംഗങ്ങളും സമീപ വാസികളും പണ്ഡിതരുമെല്ലാമായുള്ള അഭിമുഖങ്ങളിലൂടെയും കോടതി വിധികളിലൂടെയും പല ചരിത്ര രേഖകളിലൂടെയും ആര്‍.എസ്.എസ് എങ്ങനെയാണ് ക്ഷേത്ര ട്രസ്റ്റുകളുടേയും ധനദാതാക്കളുടെ വിപുലമായ ശൃംഖലകളുടേയും സഹായത്തോടെ ഭൂമി സ്വന്തമാക്കുന്നത് എന്നതിന്റെ ഒരു രൂപരേഖ സൃഷ്ടിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ പ്രൊജക്ടിന്റെ ധനദാതാക്കളുടെ സൂക്ഷ്മമായ വിശദാംശങ്ങളോ, എന്താണ് അകത്ത് ശരിക്കും നടക്കുന്നത് എന്നോ ഏത് നിയമത്തിന്റെ കീഴില്‍ ഇവര്‍ ബാധ്യസ്ഥരായി തീരും എന്നിവയെല്ലാം കൃത്യമായി മനസിലാക്കുക എന്നത് ബുദ്ധിമുട്ടാണ്. ഇത് ആര്‍.എസ്.എസ് എന്ന സൗകര്യം പോലെ രൂപം മാറുന്ന സംഘടനയെ കുറിച്ചുള്ള ഒരു ഫീച്ചര്‍ ലേഖനമാണ്, അവരെ കുറിച്ചുള്ള അന്വേഷണമല്ല.
ഭാഗം രണ്ട് : കേശവ് കുഞ്ജ് സ്ഥിതി ചെയ്യുന്ന ഭൂമിയും തര്‍ക്കങ്ങളും ആര്‍ എസ് എസിന്റെ ചില ചരിത്രങ്ങളും
ഭാഗം മൂന്ന് : രേഖകളിലില്ലാത്ത, സാമ്പത്തിക പരിശോധനകളും നികുതിയും നിയമങ്ങളും ബാധകമല്ലാത്ത ആര്‍.എസ് എസ്
ഭാഗം നാല് : ആര്‍.എസ്.എസ് എന്ന അരൂപിയായ ഭൂതവും അതിന്റെ വളര്‍ച്ചയും
ഭാഗം അഞ്ച് : ആര്‍.എസ്.എസിന്റെ സാമ്പത്തിക സ്രോതസുകളും സംഘടന സംവിധാനങ്ങളും
ഭാഗം ആറ് : കേശവ് കുഞ്ജും ആര്‍.എസ്.എസിന്റെ ചരിത്ര വീക്ഷണവും
ഭാഗം ഏഴ് : ഝണ്ഡേവാലന്‍ ക്ഷേത്രവും സങ്കട് മോചന്‍ ധാമും ആര്‍.എസ്.എസിന്റെ ഭൂമി കയ്യേറ്റവും
ഭാഗം എട്ട് : ആര്‍.എസ്.എസിന്റെ ഡല്‍ഹി പ്രവേശവും ഗാന്ധി വധത്തിന് ശേഷമുള്ള കാലവും
ഭാഗം ഒമ്പത് : 25000 ചതുരശ്രമീറ്റര്‍ വലിപ്പത്തിലുള്ള ഝണ്ഡേവാലന്‍ ഭൂമിയും സമീപത്തെ കയ്യേറ്റങ്ങളും
അവസാന ഭാഗം : രേഖകളില്ലാത്ത ആര്‍.എസ്.എസിന്റെ സുരക്ഷയ്ക്ക് ഒരു പതിറ്റാണ്ടില്‍ രാജ്യത്തിന് ചെലവ് നൂറ്റമ്പത് കോടി; കോടതികള്‍ക്ക് മൗനം
കാരവാന്‍ മാഗസിന്റെ സ്റ്റാഫ് റൈറ്റര്‍ ആണ് അമൃത സിംഗ്
മലയാള വിവര്‍ത്തം; ശ്രീജിത്ത് ദിവാകരന്‍
Content Summary; RSS; Mapping the hidden structure of an unaccountable organisation. The Caravan article’s malayalam translation
This post was last modified on October 2, 2025 2:28 pm
Leave a Comment