March 15, 2025 |

മർഡോക്കിന്റെ സ്വത്ത് തർക്കം നേരത്തെ സംപ്രേക്ഷണം ചെയ്ത് എച്ച്ബിഒ

മർഡോക്കിന്റെ ജീവിതം കാലേകൂട്ടിയറിഞ്ഞ സക്സെഷൻ

മാധ്യമ ചക്രവർത്തി റുപർട്ട് മർഡോക്ക് തന്റെ സാമ്രാജ്യത്തെ പ്രതി, മക്കളുമായി നിയമപോരാട്ടത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. മർഡോക്കിന്റെ  നാല് മക്കളുമായാണ് രഹസ്യ നിയമപോരാട്ടം നടക്കുന്നത്. ഇതോടെ എച്ച്ബിഒയുടെ പ്രശസ്ത ടിവി ഷോയിലെ റോയ് കുടുംബത്തിൻ്റെ പോരാട്ടങ്ങളുമായി താരതമ്യപ്പെടുത്തലുകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മർഡോക്കിന്റെ ഇളയ മകൻ ജെയിംസ്, സഹോദരി എലിസബത്ത്, അർദ്ധ സഹോദരി പ്രുഡൻസ് എന്നിവരുൾപ്പെട്ട ഒരു കുടുംബ ട്രസ്റ്റാണ് നിലവിൽ മർഡോകിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ നടത്തിപ്പുകാർ. എന്നാൽ ന്യൂയോർക്ക് ടൈംസ് പരിശോധിച്ച സീൽ ചെയ്ത കോടതി രേഖകൾ പ്രകാരം, 93 കാരനായ മർഡോക്ക് ഇവരെ മറികടന്ന് തന്റെ വ്യവസായങ്ങളുടെ ഏക നിയന്ത്രണം മൂത്ത മകൻ ലോക്‌ലൻ കൈ മാറാൻ തീരുമാനിച്ചിരുന്നു. എന്താണ് ഈ അധികാര കൈമാറ്റത്തിന് പിന്നിൽ എന്ന കാര്യം വ്യക്തമല്ല. എന്നാൽ തന്റെ മക്കൾ തീവ്ര വലതുപക്ഷ നിലപാടുകിളിൽ വിട്ടുവീഴ്ച ചെയ്യുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നതായാണ് സൂചന. Rupert Murdoch and Logan Roy

എച്ച്ബിഒ ടിവി ഷോയായ സക്സെഷന്റെ ഇതിവൃത്തത്തിന് സമാനമായാണ് ആളുകൾ മർഡോക്കിന്റെ കേസിനെ വിലയിരുത്തുന്നത്. ഷോയിൽ 80 കാരനായ മാധ്യമ മുതലാളി, പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലാകുന്നു. ഇതോടെ പിതാവിന്റെ സ്വത്തിന് വേണ്ടി മക്കൾ നടത്തുന്ന അധികാര പോരാട്ടമാണ് കഥ. അദ്ദേഹത്തിൻ്റെ മൂന്ന് ആൺമക്കൾക്കും (കെൻഡൽ, റോമൻ, കോണർ) മകൾ ശിവയ്ക്കും പിതാവിൽ നിന്ന് മാറി മറ്റൊരു കാഴ്ചപ്പാടാണ് ജീവിതത്തെ കുറിച്ചുള്ളത്. പക്ഷെ തങ്ങളുടെ അഭിലാഷങ്ങൾക്കൊത്ത് ജീവിക്കാൻ സ്വേച്ഛാധിപതിയായ പിതാവ് അവരെ അനുവദിച്ചിരുന്നില്ല.

എന്താണ് ഷോയിലെ താരതമ്യപ്പെടുത്തലുകൾ

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ബിസിനസ് മാഗ്‌നറ്റുകളിൽ ഒരാളാണ് റൂപർട്ട് മർഡോക്ക്. ന്യൂസ് കോർപ്പറും ഫോക്സ് കോർപ്പറേഷനും അടങ്ങുന്ന ഒരു മാധ്യമ സാമ്രാജ്യം തന്നെ അദ്ദേഹം കെട്ടിപ്പടുത്തിട്ടുണ്ട്. ലോക്‌ലൻ, ന്യൂസ് കോർപ്പറേഷൻ്റെ ചെയർമാനും ഫോക്സ് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ചെയർ, സിഇഒയുമാണ്. രണ്ടാമൻ ജെയിംസ്, മുമ്പ് കുടുംബ ബിസിനസിൽ പങ്കാളിയായിരുന്നുവെങ്കിലും 2020-ൽ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മകൾ എലിസബത്ത്, പിതാവിൻ്റെ ബിസിനസ്സുകളിൽ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്നാൽ അടുത്തിടെ നിർമ്മാണ കമ്പനിയായ സിസ്റ്റർ പിക്ചേഴ്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഷോയുടെ ആദ്യ ഭാഗങ്ങളിൽ, 80-കാരനായ ലോഗൻ റോയ് (ബ്രയാൻ കോക്സ് അവതരിപ്പിച്ച കഥാപാത്രം) വേസ്റ്റാർ റോയ്‌കോയുടെ സ്ഥാപകനും സിഇഒയുമായ അതിസമ്പന്നനാണ്. മക്കളായ കെൻഡൽ (ജെറമി സ്ട്രോംഗ്), റോമൻ (കീറൻ കുൽകിൻ) എന്നിവർക്ക് കമ്പനിയിൽ  തുടരുകയായിരുന്നു. എന്നാൽ നടി സാറ സ്നൂക്ക് ( റോയുടെ മകൾ ശിവ) രാഷ്ട്രീയ ഉപദേഷ്ടകയായാണ് എത്തുന്നത്.

റൂപർട്ട് മർഡോക്കിൻ്റെ മീഡിയ സാമ്രാജ്യം ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ്. ദി വാൾ സ്ട്രീറ്റ് ജേർണൽ, ദി സൺ, ദി ടൈംസ്, ദി ഓസ്‌ട്രേലിയൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ പത്രങ്ങൾ ന്യൂസ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലാണ്. പുസ്തക പ്രസാധകനായ ഹാർപ്പർ കോളിൻസും ഇവർക്ക് കീഴിലാണ്. യുഎസിലെ പ്രമുഖ വാർത്താ ചാനലായ ഫോക്‌സ് ന്യൂസിൻ്റെയും ടിവി ഷോകളും സിനിമകളും നിർമ്മിക്കുന്ന ഫോക്‌സ് എൻ്റർടൈൻമെൻ്റിൻ്റെയും ഉടമസ്ഥതയിലുള്ളതാണ് ഫോക്‌സ് കോർപ്പറേഷൻ.

സക്സെഷനിൽ റോയ് വെയ്‌സ്റ്റാർ എന്ന സ്‌ഥാപനം നടത്തികൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വാർത്ത ചാനലിനെ, യാഥാസ്ഥിതിക പക്ഷപാതത്തിൻ്റെ പേരിൽ ആളുകൾ വിമർശിക്കുന്നുണ്ട്. മർഡോക്കിൻ്റെ കമ്പനിയായ 21st സെഞ്ച്വറി ഫോക്‌സ് സ്വന്തമാക്കിയതിന് സമാനമായ “എൻ വൈ ഗ്ലോബ്”, സിനിമാ സ്റ്റുഡിയോകൾ എന്നിവയുൾപ്പെടെയുള്ള പത്രങ്ങളും സ്വന്തമാക്കി.

റൂപർട്ട് മർഡോക്കിന് ശേഷം അദ്ദേഹത്തിൻ്റെ മുതിർന്ന നാല് മക്കൾക്കും തുല്യ നിയന്ത്രണം നൽകുന്ന തരത്തിലാണ് ഫാമിലി ട്രസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭാവിയിൽ വേസ്‌റ്റാർ റോയ്‌കോ എന്ന കമ്പനിയെ ആരു നിയന്ത്രിക്കുമെന്നതാണ് റോയ് നേരിടുന്ന അനിശ്ചിതത്വം. ഏറ്റെടുക്കാൻ ഏറ്റവും സാധ്യതയുള്ള വ്യക്തി താനാണെന്ന് കെൻഡൽ വിശ്വസിക്കുന്നു. എന്നാൽ പിതാവ് മകന് വേണ്ടി സ്ഥാനമൊഴിയാൻ തയ്യാറല്ല. ഷോയുടെ നാല് സീസണുകളിലുടനീളം, കെൻഡൽ, റോമൻ, ശിവ് എന്നിവരെല്ലാം കമ്പനിയിലെ പ്രധാന പദവികൾ വഹിച്ചിരുന്നു. പുറത്തുനിന്നുള്ള കമ്പനികൾ, പ്രത്യേകിച്ച് ലൂക്കാസ് മാറ്റ്‌സൺ (അലക്‌സാണ്ടർ സ്‌കാർസ്‌ഗാർഡ് അവതരിപ്പിച്ച കഥാപാത്രം) നടത്തുന്ന ജോജോ, വേസ്റ്റാർ വാങ്ങാൻ ശ്രമിക്കുന്നതോടെ കഥ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നു.

Content summary; Rupert Murdoch and Succession’s Logan Roy inching closer Rupert Murdoch and Logan Roy

×