അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്.putin
‘റഷ്യന്‍ വ്യോമപരിധിക്കുള്ളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ പുടിന്‍ ക്ഷമ ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു’ എന്ന് ക്രെംലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ J2-8243 വിമാനം തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് ജീവനക്കാരുള്‍പ്പെടെ 67 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്‌നിയിലേക്കു പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി അക്താവുവിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വിമാനം തകര്‍ന്നത് റഷ്യന്‍ മിസൈലേറ്റാണെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യുക്രൈന്റെ ഡ്രോണ്‍ പറക്കുന്ന മേഖലയായതിനാല്‍, ശത്രുവാണെന്ന് സംശയിച്ച് വിമാനത്തിന് നേരെ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം. സൈനിക വിദഗ്ധരും ഈ സംശയത്തിലായിരുന്നു
വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവ് പ്രതികരിച്ചിരുന്നു.
ഷെഡ്യൂൾ അനുസരിച്ച് അസർബെയ്ജാനി പാസഞ്ചർ ഗ്രോസ്നി വിമാനത്തിലിറക്കാൻ പല തവണം ശ്രമം നടത്തിയിരുന്നു. യുക്രൈൻ ഡ്രോണുകളെ റഷ്യ വ്യോമപ്രതിരോധ സംവിധാനം ചെറുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നുവെന്നും ക്രെംലിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.
വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയില്‍ ഭാഗത്തുമുള്ള പാടുകളും കുഴികളും മിസൈലിന്റെ കൂര്‍ത്തഭാഗം കൊണ്ടതാവാമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സൈനിക വിഷയങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോര്‍ട്ട് എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഴത്തിലും വീതിയിലുമുള്ള കുഴികളും പാടുകളും ദൃശ്യങ്ങളില്‍ കാണാം.
യുക്രൈന്‍ ഡ്രോണുകൾ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസർബയ്ജാൻ വിമാനം പറന്നതെന്ന് സൂചനകളുണ്ട്. വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ റഷ്യയിലെ ഗ്രോന്‍സി യുക്രൈന്‍ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണ്. ഈ വര്‍ഷം മാത്രം മൂന്ന് ആക്രമണങ്ങള്‍ ഗ്രോന്‍സിയെ കേന്ദ്രമാക്കി യുക്രൈന്‍ നടത്തിയത്. അതിനാല്‍ തന്നെ റഷ്യയുടെ പ്രതിരോധസംവിധാനങ്ങള്‍ ഈ മേഖലയിലും സജീവമാണ്. റഷ്യന്‍ മിലിട്ടറി വ്‌ലോഗറായ യൂറി പോഡോല്യാകയും വിമാനത്തിന് നേരെ നടന്നത് മിസൈല്‍ പ്രതിരോധമാണെന്ന സൂചനകള്‍ പങ്കുവെച്ചിട്ടുണ്ട്.putin
content summary; Russian President Vladimir Putin has apologized for the recent Azerbaijan plane crash incident