ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പകരമായി പാകിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ചെറുത്തത് ഇന്ത്യയുടെ പ്രധാന വ്യോമ മിസൈൽ സംവിധാനങ്ങളായ S-400 ട്രയംഫ്, ബരാക് 8 MRSAM, ഇന്ത്യയിൽ നിർമിച്ച ആകാശ് എന്നീ പ്രതിരോധ ഉപകരണങ്ങൾ. ഇന്നലെ ഇന്ത്യയുടെ വിവിധ സൈനിക താവളങ്ങളിലും, നിരവധി പട്ടണങ്ങളിലും ഉണ്ടായ ആക്രമണങ്ങൾ തടയാൻ ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.India’s Defense Against Pakistan’s attack
പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും തടയുന്നതിന് ഇന്ത്യൻ വ്യോമസേന തോക്കുകളും റഡാറുകളും മിസൈലുകളും കൂടാതെ ഒരു കൗണ്ടർ യുഎഎസ് ഗ്രിഡ് എന്നിവയടങ്ങുന്ന ശക്തമായ പ്രതിരോധം ഉപയോഗിച്ചതായി സ്രോതസുകൾ വ്യക്തമാക്കുന്നു. സേനയുടെ ഈ സുരക്ഷ സജ്ജീകരണങ്ങൾ പാകിസ്ഥാന്റെ ആക്രമണത്തിലൂടെ ഇന്ത്യൻ സൈനിക താവളങ്ങൾ തകർക്കുന്നത് തടഞ്ഞു.
വ്യാഴാഴ്ച്ച പുലർച്ചെ 1 മണിക്കും 1.30നുമിടയിൽ പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ പാകിസ്ഥാന്റെ ആക്രമണങ്ങൾ തിരിച്ചറിഞ്ഞ് നശിപ്പിച്ചു. ആക്രമണത്തിന്റെ ശേഷിപ്പുകൾ വിവിധ സ്ഥലങ്ങളിൽ നിന്നായി ശേഖരിക്കുകയാണ് നിലവിൽ.
ഇന്ത്യൻ സൈനിക താവളങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഉൾപ്പെടെ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യം വച്ചു. ഇസ്രയേലി ഹാരോപ്പുകൾ, ഹാർപികൾ തുടങ്ങി നൂതന യുദ്ധോപകരണങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്.
പാകിസ്ഥാൻ ലക്ഷ്യമിട്ട സ്ഥലങ്ങളിൽ പ്രധാനമായും ലുധിയാന, അവന്തിപുര തുടങ്ങിയ സ്ഥലങ്ങളിലെ വ്യോമ സേന കേന്ദ്രങ്ങളാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ കരസേനയുടെ താവളങ്ങൾ വ്യോമസേന താവളങ്ങളുമായി സഹകരിച്ചാണ് സ്ഥിതി ചെയ്യുന്നത്.
എസ്- 400 ന് പുറമെ ഇന്ത്യ വ്യോമ പ്രതിരോധത്തിന്റെ ഭാഗമായി വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ എസ്-125 പെച്ചോറ, ആകാശ് തുടങ്ങിയ വിവിധ വ്യോമ മിസൈൽ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി, ഇന്ത്യ തങ്ങളുടെ ആയുധ ശേഖരത്തിൽ ഡ്രോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യോമസേനയും സൈന്യത്തിന്റെ പീരങ്കി യൂണിറ്റുകളും വിവിധ തരം പുതിയ യുദ്ധോപകരണങ്ങൾ ഉപയോഗിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്‌താനിലും പാക് അധീന കശ്മീരിലുമായി ഒമ്പതിടത്ത് ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രത്യാക്രമണം പ്രതിരോധിക്കാനായി എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ ആക്‌ടിവേറ്റ് ചെയ്തിരുന്നു.
ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതൽ 400 കിലോമീറ്റർ ദൂരെ വരെയുള്ള ഒന്നലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകർക്കാനും ഇതിന് സാധിക്കും. അഞ്ച് എസ്-400 മിസൈൽ സംവിധാനമാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. ഇതിൽ മൂന്നെണ്ണമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വിതരണം ചെയ്‌തിട്ടുള്ളത്. ഇതിലൊന്ന് പാക് അതിർത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്.
ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭുജ് തുടങ്ങിയ സ്ഥലങ്ങളേ ലക്ഷ്യമിട്ടാണ് പാകിസ്‌താൻ ആക്രമണം നടത്തിയത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾ എസ്-400 നിഷ്പ്രഭമാക്കി. ഇന്ത്യ ഇതിന് സുദർശൻ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്.India’s Defense Against Pakistan’s attack
content summary; S-400 and Akash Missiles: India’s Main Defense Against Pakistan’s Missiles and Drones