സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മാത്രമല്ല ഇപ്പോള്‍ ദൈവം ഡോന്‍ജ ഗ്രാമകാര്‍ക്കും കാണപ്പെട്ട ദൈവമാണ്. കാരണം സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം മഹാരാഷ്ട്ര ഉസ്മാനാബാദിലെ ഈ ഗ്രാമത്തെ രാജ്യസഭ എംപി കൂടിയായ സച്ചിന്‍ ദത്തെടുത്തു. ഇതിന് മുമ്പ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആന്ധ്രപ്രദേശിലെ പുട്ടമര്‍ജു കണ്‍ട്രിഗ ഗ്രാമവും ദത്തെടുത്തിരുന്നു. ഇവിടുത്തെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ശേഷം കഴിഞ്ഞ വര്‍ഷം അവസാനം രണ്ടാമത്തെ ഗ്രാമം ദത്തെടുക്കുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചിരുന്നു.
എംപി ഫണ്ടില്‍ നിന്ന് നാല് കോടി രൂപയാണ് ഡോന്‍ജ ഗ്രാമത്തിനായി സച്ചിന്‍ വകയിരുത്തിയിരിക്കുന്നത്. ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനും വീടുകളില്‍ ജലവിതരണത്തിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമായിരിക്കും പ്രധാനമായും തുക ഉപയോഗപ്പെടുത്തുക.
വേനല്‍കാലത്ത് ഉസ്മനാബാദ് മുഴുവന്‍ കടുത്ത വരള്‍ച്ചയെ നേരിടാറുണ്ട്. ഇത്തവണത്തെ വേനലിന് അവിടെ ജലവിതരണത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ഉറപ്പാക്കുമെന്ന് സച്ചിന്‍ അറിയിച്ചിട്ടുണ്ട്.