Continue reading “സച്ചിന്‍ പിന്‍വാങ്ങുന്നു; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍”

" /> Continue reading “സച്ചിന്‍ പിന്‍വാങ്ങുന്നു; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍”

"> Continue reading “സച്ചിന്‍ പിന്‍വാങ്ങുന്നു; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍”

">

UPDATES

കായികം

സച്ചിന്‍ പിന്‍വാങ്ങുന്നു; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍

Avatar

                       

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് വലിയ പ്രതീക്ഷയേകിയ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പിന്‍വലിയുന്നു. ക്ലബിന്റെ ചുക്കാന്‍ പിടിക്കാന്‍ പുതിയ നിക്ഷേപകര്‍ എത്തുകയാണ്. ഇവര്‍ക്കായി സച്ചിനും ക്ലബ് ഉടമകളായ പിവിപി ഗ്രൂപ്പും തങ്ങളുടെ ഓഹരികളുടെ പകുതിയും നല്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള പിവിപി ഗ്രൂപ്പ് തങ്ങളുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുമ്പോള്‍ സച്ചിന്‍ 40 ശതമാനത്തില്‍ 20 ഉം വില്‍ക്കുകയാണ്. കഴിഞ്ഞ സീസണില്‍ തന്നെ ഓഹരി കൈമാറ്റത്തിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. അന്നുപക്ഷേ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നു മാത്രം. അതേസമയം ആദ്യ സീസണില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. പുതിയ ഉടമകള്‍ വരുമ്പോള്‍ കഴിഞ്ഞ തവണത്തെ പാളിച്ചകള്‍ കടന്ന് ക്ലബിന് പുതിയ പ്രതീക്ഷകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും അധികം ആരാധകരുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സച്ചിന്റെ സാന്നിധ്യമാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. ഓഹരി നിക്ഷേപം പകുതിയായി വെട്ടിക്കുറയ്ക്കുന്നതിലൂടെ ക്ലബില്‍ നിന്നും പതിയെയുള്ള സച്ചിന്‍ പിന്മാറ്റമായിട്ടും ഇതിനെ കാണുന്നവരുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍