ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അധോലോക സംഘമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം. മോഷണം മാത്രമായിരുന്നു അക്രമത്തിന്റെ ലക്ഷ്യം. ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതി ഒരു സംഘത്തിന്റെയും ഭാഗമല്ല. ഒരു സംഘവും നടനെ ആക്രമിച്ചിട്ടില്ലെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. saif ali khan
നടന് എന്തെങ്കിലും ഭീഷണി നേരിട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് സെയ്ഫ് അലി ഖാനില്‍ നിന്ന് ഇതുവരെ പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ‘ അദ്ദേഹം ഒരു സുരക്ഷാ പരിരക്ഷയും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ അങ്ങനെ നിര്‍ദേശിച്ചാല്‍ ശരിയായ നടപടി ക്രമം പാലിക്കും’ – മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ ബാന്ദ്രയിലെ 12 -ാം നിലയിലെ ഫ്‌ളാറ്റില്‍ നുഴഞ്ഞുകയറി കത്തി കൊണ്ട് ആവര്‍ത്തിച്ച് കുത്തിയതിനെ തുടര്‍ന്ന് നടന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കഴുത്തില്‍ ഉള്‍പ്പെടെ ആറ് കുത്തേറ്റ നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ഉടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്ന പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പറഞ്ഞു. ‘തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പുറത്തേക്ക് മാറ്റാന്‍ നടന്‍ യോഗ്യനാണ്. ഉടനെ നടനെ പ്രത്യേക മുറിയിലേക്ക് മാറ്റും.’വ്യാഴാഴ്ച ഖാനെ ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍മാരുടെ ടീമിനെ നയിച്ച ന്യൂറോ സര്‍ജന്‍ ഡോ.നിതിന്‍ അറിയിച്ചു.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ചിത്രം അക്രമിയെന്ന് സംശയിക്കുന്നയാളുടെ മുഖമായി സാദൃശ്യമുള്ളയാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഒരാളെ നിരീക്ഷിക്കുന്നതായും കദം പറഞ്ഞു. വ്യക്തിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സത്ഗുരു ശരണ്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് കോണിപ്പടികളിലൂടെ സ്‌കാര്‍ഫ് ധരിച്ച് ഒരു ബാക്ക്പാക്കുമായി അക്രമി ചാടിയിറങ്ങുന്നത് സിസി ടിവി ദൃശങ്ങളില്‍ കാണാം.
ഖാന് മൂന്ന് പരിക്കുകളുണ്ടായിരുന്നു. രണ്ട് കൈയിലും ഒന്ന് കഴുത്തിന്റെ വലതുഭാഗത്തുമായിരുന്നു. മൂര്‍ച്ചയുളള വസ്തു ആഴത്തില്‍ സുഷ്മനാനാഡിയെയും സ്പര്‍ശിച്ചിരുന്നുവെന്ന് ഡോ. ഡാങ്കെ പറഞ്ഞു. ഡോക്ടര്‍മാര്‍ മൂര്‍ച്ചയുള്ള വസ്തു നീക്കം ചെയ്യുകയും നട്ടെല്ലിന് പരിക്കേറ്റുവെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ ഭക്ഷണക്രമത്തിലും ബെഡ് റെസ്റ്റിലുമാണ് നടന്‍. നട്ടെല്ലിന് ആഴത്തിലുള്ള മുറിവുള്ളതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
content summary ; Saif will be discharged from the hospital in 2 days, The attack on him was not done by an underworld gang