February 13, 2025 |

സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു, ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പേ വീട്ടില്‍ കയറി

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി പോലിസ്.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞതായി പോലിസ്. പ്രതിയെ പിടികൂടുന്നതിനായി നിലവില്‍ പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്‌കേപ് ഗോവണിയിലൂടെയാണ് പ്രതി സെയ്ഫിന്റെ മുറയില്‍ കയറിപ്പറ്റിയതെന്ന് ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്യുകയാണെന്ന് പോലിസ് പറഞ്ഞു. സെയ്ഫ് താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കവെയാണ് ആക്രമണം. ഈ തൊഴിലാളികളെയും ചോദ്യം ചെയ്യുമെന്ന് മുംബൈ പോലിസ് അറിയിച്ചു. ഹൗസിങ് കോളനിയിലേക്ക് ആരും അനധികൃതമായി കയറുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് പറയുന്നത്. വീട്ടിലെ സഹായികളില്‍ ആരെങ്കിലുമാണോ പ്രതിയെ അകത്ത് കയറാന്‍ സഹായിച്ചതെന്നും പോലിസ് അന്വേഷിച്ച് വരികയാണ്.

പുലര്‍ച്ചെ രണ്ടരയോടെയാണ് അലിഖാന്റെ വീട്ടില്‍ സംഭവം നടക്കുന്നത്. കള്ളന്‍ കുട്ടികളുടെ മുറിയില്‍ കയറിയെന്ന് വീട്ടിലെ സഹായികളിലൊരാള്‍ പറഞ്ഞതോടെയാണ് താരം ആ മുറിയില്‍ പ്രവേശിച്ചത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സെയ്ഫിന് ആറ് കുത്തുകളേറ്റു. വീട്ടുജോലിക്കാരിക്കും പരിക്കേറ്റിരുന്നു. സഹായിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ് വരെയുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അസ്വാഭാവികമയി യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. ആക്രമണം നടക്കനുന്നതിന് മുന്‍പ് സെയ്ഫും കരീനയും സുഹൃത്തുക്കളോടൊപ്പം ഡിന്നറില്‍ പങ്കെടുത്തിരുന്നു.

content summary; Saif Ali Khan’s attacker identified, entered actor’s home hours before attack

×