July 18, 2026 |
Share on

ശമ്പളക്കുടിശിക; ഇന്ത്യാ വിഷന്‍ ജീവനക്കാര്‍ മന്ത്രി മുനീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും

അഴിമുഖം പ്രതിനിധി കുടിശ്ശികയായ ശമ്പളം ആവശ്യപ്പെട്ട് ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 31 ന് ചാനല്‍ ചെയര്‍മാന്‍ ഡോ.എം.കെ മുനീറിന്റെ കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ റോയി മുത്തൂറ്റ് അടക്കമുള്ള ഇന്ത്യാവിഷന്‍ ഡയറക്ടര്‍മാരുടെ വീടുകളിലേക്കു മാര്‍ച്ച് നടത്താനും എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം തീരുമാനമെടുത്തു.തന്റെ സ്ഥാപനത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡോ. മുനീര്‍ […]

അഴിമുഖം പ്രതിനിധി

കുടിശ്ശികയായ ശമ്പളം ആവശ്യപ്പെട്ട് ഇന്ത്യാവിഷന്‍ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകരും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 31 ന് ചാനല്‍ ചെയര്‍മാന്‍ ഡോ.എം.കെ മുനീറിന്റെ കോഴിക്കോട് ജാഫര്‍ ഖാന്‍ കോളനിയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ റോയി മുത്തൂറ്റ് അടക്കമുള്ള ഇന്ത്യാവിഷന്‍ ഡയറക്ടര്‍മാരുടെ വീടുകളിലേക്കു മാര്‍ച്ച് നടത്താനും എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം തീരുമാനമെടുത്തു.തന്റെ സ്ഥാപനത്തില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥമായി ജോലി ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡോ. മുനീര്‍ നാല് മാസത്തിലേറെയായി ശമ്പളം കൊടുത്തിട്ടില്ല. ശമ്പളം ചോദിക്കുമ്പോള്‍ ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് പച്ചക്ക് കബളിപ്പിച്ച് വരികയാണ്. ഇന്ത്യാവിഷന്‍ ജീവനക്കാരുടെ ദുരനുഭവങ്ങള്‍ മറ്റേതെങ്കിലും തൊഴില്‍ മേഖലയിലായിരുന്നുവെങ്കില്‍ അത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായേനേ. ഇത്തരമൊരു സാഹചര്യത്തിലാണ് ജീവനക്കാര്‍ മറ്റൊരു വഴിയുമില്ലാതെ ചാനല്‍ ഉടമയായ ഡോ . മുനീറിന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×