സ്വവർഗ വിവാഹം നിയമവിധേയമാക്കിയിട്ടില്ല എന്നാൽ ദമ്പതികൾക്ക് സ്വന്തം ഇഷ്ടപ്രകാരം കുടുംബം രൂപീകരിക്കാമെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. സുപ്രിയ ചക്രവർത്തി നൽകിയ കേസ് പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി വിധി. പങ്കാളിയെ തനിക്കൊപ്പം വരാൻ അനുവദിക്കാതെ കുടുംബം തടഞ്ഞു വച്ചതായി കാണിച്ചുകൊണ്ട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി.
വെല്ലൂർ ജില്ലയിലെ താമസക്കാരിയായ യുവതിയെ വീട്ടുകാർ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കയായിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് കാണിച്ച് തിരുപ്പത്തൂർ ജില്ലയിലെ താമസക്കാരിയായ പങ്കാളി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ജസ്റ്റിസുമാരായ ജി ആർ സ്വാമിനാഥൻ, വി ലക്ഷ്മിനാരായണൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. സ്വവർഗ വിവാഹം നിയമവിധേയമല്ലെങ്കിലും ദമ്പതികൾക്ക് സ്വന്തം ഇഷ്ടപ്രകാരം കുടുംബം രൂപീകരിക്കാമെന്നും സുപ്രിയ ചക്രവർത്തി Vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതി ഉത്തരവിൽ പരാമർശിക്കുന്നു. തടവിലിരിക്കുന്നയാൾക്ക് ഹർജിക്കാരിയ്ക്കൊപ്പം പോകാൻ അവർക്ക് അവകാശമുണ്ടെന്നും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു തീരുമാനമെടുക്കാൻ കുടുംബത്തിന് സാധിക്കില്ലെന്ന നിഗമനത്തിലെത്തിയതായി ബെഞ്ച് വ്യക്തമാക്കി. ഇവരുടെ വ്യക്തി സ്വാതന്ത്രത്തിൽ കൈകടത്താൻ കുടുംബത്തിന് അവകാശമില്ലെന്ന് ബെഞ്ച് പറഞ്ഞു. ഇതിന് പുറമേ ആവശ്യമുള്ളപ്പോൾ സ്ത്രീയ്ക്കും അവരുടെ പങ്കാളിയ്ക്കും മതിയായ സംരക്ഷണം നൽകുന്നതിന് അധികാര പരിധിയിലുള്ള പോലീസിന് നിർദേശം നൽകുകയും ചെയ്തു. പുതുച്ചേരിയിലെ റെഡ്ഡിയാർപാളയം, കർണാടകയിലെ ജീവൻ ബീമ നഗർ എന്നിവിടങ്ങളിലെ പോലീസുകാർ ഹർജിക്കാരി അയച്ച എസ്ഒഎസ് സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനും സ്ത്രീയെ മാതാപിതാക്കൾക്കൊപ്പം പോകാൻ നിർബന്ധിച്ചതിനും കോടതി വിമർശിച്ചു.
സ്ത്രീ പരാതി നൽകിയിട്ടും പൊലീസ് ഇൻസ്പെക്ടർ, ഡിഎസ്പി, എസ്പി എന്നിവർ നടപടി എടുക്കാത്തതിൽ ബെഞ്ച് നിരാശ പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചയുടനെ പ്രതികരിക്കാനും നടപടി സ്വീകരിക്കാനും അധികാര പരിധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കടമയുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു കുടുംബമെന്ന സങ്കൽപ്പം വിവാഹത്തിൽ മാത്രം അധിഷ്ഠിതമല്ല, തിരഞ്ഞെടുത്ത കുടുംബമെന്ന ആശയമിപ്പോൾ എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ സ്വഭാവമികമായി മാറിയിട്ടുണ്ട്. അത് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നൽസ, നവതേജ് ജോഹർ കേസുകൾ ഉദ്ധരിച്ച് കൊണ്ട് ഭരണഘടനയിലെ ആർട്ടിക്കിൾ 21ന്റെ കീഴിൽ ഈ അവകാശവും ഉൾപ്പെടുന്നതായി വ്യക്തമാക്കി. തന്റെ മകളെ ഹർജിക്കാരൻ ബന്ധത്തിൽ തുടരാൻ നിർബന്ധിച്ചിരുന്നതായും മയക്കുമരുന്നിന് ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിന്റെ സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടതായി ബെഞ്ച് വ്യക്തമാക്കി.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഇന്ത്യയില്‍ നിയമസാധുത ലഭിച്ചിട്ടില്ല. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും അതിന് നിയമസാധുത നല്‍കാനാവില്ലെന്നാണ് സുപ്രീംകോടതി ഈ കേസിൽ വിധിച്ചത്. ഇതിനായി പ്രത്യേക വിവാഹ നിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നു.
content summary: Same-Sex Marriage Not Legalized, But Couples Can Still Form a Family says Madras High Court