June 26, 2026 |
Share on

കന്നഡ/മലയാളം നടി പരുള്‍ യാദവിനെ തെരുവുനായ ആക്രമിച്ചു

തലയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റ പരുള്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് സഹോദരി

കന്നഡ/മലയാളം നടി പരുള്‍ യാദവിനെ മുംബൈയില്‍ വച്ച് തെരുവുനായ ആക്രമിച്ചു. തിങ്കളാഴ്ചയായിരുന്നു സാന്‍ഡല്‍വുഡ് താരത്തെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചത്. തന്റെ വളര്‍ത്തു നായടൊപ്പം മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വൈകിട്ട് നടക്കാനിറങ്ങിയ താരത്തെ ആറോളം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

അരുമയായ വളര്‍ത്തു നായ തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു 34-കാരിയായ പരുള്‍. പരുളിന്റെ കാലിനും മുഖത്തിനും കഴുത്തിനും നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ പരുളിനെ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തലയില്‍ മൂന്ന് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റ പരുള്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ കങ്കണ റണാവത് ചെയ്ത ക്യാരക്ടര്‍ കന്നഡ ഡബിംഗില്‍ ചിത്രത്തില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു പരുള്‍.

കൃത്യം, ബ്ലാക്ക് ഡാലിയ തുടങ്ങിയ മലയാള ചിത്രത്തിനും ഡ്രീംസ്, പുലാന്‍ വിസാരണൈ-2 എന്നീ തമിഴ് ചിത്രങ്ങളിലും പരുള്‍ നായികയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×