June 26, 2026 |
Share on

സൗദിയുടെ പുതിയ എയര്‍ ലൈന്‍ സെപ്റ്റംബര്‍ 23-ന് ആരംഭിക്കും

ബജറ്റ് എയര്‍ ലൈന്‍ ഫ്‌ളൈയഡീല്‍ എന്ന സര്‍വീസിന്റെ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാകും ഉണ്ടാവുക

സൗദി അറേബ്യയുടെ പുതിയ എയര്‍ ലൈന്‍ സെപ്റ്റംബര്‍ 23-ന് ആരംഭിക്കും. ടൂറിസം മേഖലയിലെ വികസം ലക്ഷ്യമിട്ടാണ് സൗദി പുതിയ എയര്‍ ലൈന്‍ ആരംഭിച്ചിരിക്കുന്നത്. ബജറ്റ് എയര്‍ ലൈന്‍ ഫ്‌ളൈയഡീല്‍ എന്ന സര്‍വീസിന്റെ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാകും ഉണ്ടാവുക. 2018 പകുതിയോടെ രാജ്യാന്തര റൂട്ടുകളിലേക്കും ഫ്‌ളൈയഡീല്‍ സര്‍വീസ് നടത്തും.

എട്ട് എയര്‍ബസുകളുള്‍പ്പടെ വിപുലമായ വിമാന ശൃഖല ഉപയോഗിച്ചാവും കമ്പനി സര്‍വീസുകള്‍ നടത്തുക. ചെലവ് കുറഞ്ഞ സര്‍വീസാണ് ഫ്‌ളൈയഡീല്‍ നടത്തുക. ഭക്ഷണത്തിനും ലഗ്ഗേജിനും മാത്രമായിരിക്കും അധിക തുക ഈടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×