June 13, 2026 |
Share on

ധ്യാനിക്കുന്ന പുരുഷന്‍, ഹിജാബ് ധരിച്ച സ്ത്രീ; പുതിയ ഇമോജികളുമായി ആപ്പിള്‍

പുതിയ ഇമോജികള്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായി തുടങ്ങും

ധ്യാനിക്കുന്ന പുരുഷന്‍, ഹിജാബ് ധരിച്ച സ്ത്രീ തുടിങ്ങിയ പുതിയ ഇമോജികളുമായി ആപ്പിള്‍. ലോക ഇമോജി ഡേയുടെ ഭാഗമായി ഇറക്കിയിരിക്കുന്ന ഈ പുതിയ ഇമോജികള്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായി തുടങ്ങും. പുറത്തിറക്കിയിരിക്കുന്നത്.

മുലയൂട്ടുന്ന അമ്മ, താടിക്കാരന്‍, തേങ്ങാമുറി, സീബ്ര തുടങ്ങി 15-ഓളം ഇമോജികളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐഒഎസ്, മാക് ഒഎസ്, വാച്ച് ഒഎസ് എന്നിവയില്‍ പുതിയ ഇമോജികള്‍ ലഭ്യമാവും.

മെസേജിങ്ങിന് ഉപയോഗിക്കുന്ന ചിത്രങ്ങളുടെയും ഐക്കണുകളുടേയും വിഭാഗത്തിലേക്ക് ദിനോസര്‍, സോംബികല്‍, കുട്ടിച്ചാത്തന്മാരുടേ രൂപങ്ങള്‍, സാന്‍ഡ് വിച്ച്, സ്റ്റീക്ക്, ഇറച്ചി തുടങ്ങിയ ആഹാരങ്ങളുടെ ചിത്രങ്ങളും പുതിയ ഇമോജികളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×