June 04, 2026 |
Share on

ചൊവ്വയില്‍ വെള്ളമുണ്ട്; ഐസ് തടാകത്തിന്റെ ചിത്രം സഹിതമുള്ള തെളിവ് നല്‍കി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്.

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് വാദം ശക്തിപ്പെടുത്തുന്ന തെളിവുകളുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ഇഎസ്എ. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഐസ് തടാകം പോലെ തോന്നുന്ന മഞ്ഞില്‍ പുതഞ്ഞ വന്‍ കുഴിയുടെ ചിത്രം സഹിതമുള്ള തെളിവ് നല്‍കിയാണ് ഇഎസ്എ വാദം ഉന്നയിച്ചിരിക്കുന്നത്. മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 200 കിലോമീറ്റര്‍ ആഴത്തില്‍ വരെ മഞ്ഞുണ്ടെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഗര്‍ത്തത്തില്‍ 2200 ക്യുബിക് കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ചൊവ്വ ഗവേഷണത്തിന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി 2003-ല്‍ അയച്ചതാണ് മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍.

അമേരിക്കക്കും റഷ്യക്കും പിന്നാലെ ഇനി ഇന്ത്യയും; വ്യോമസേനയ്ക്ക വേണ്ടിയുള്ള ‘ആങ്ക്രിബേര്‍ഡ്’ ജി സാറ്റ് 7 എ വിക്ഷേപിച്ചു/ വീഡിയോ

ഉപയോക്താക്കളുടെ സ്വകാര്യ മെസ്സേജുകൾ വായിക്കാൻ നെറ്റ്‌ഫ്ലിക്സിനും സ്പോർട്ടിഫൈക്കും അനുമതി; ഫേസ്ബുക്ക് വീണ്ടും വിവാദത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

×