മധുരം എന്ന വില്ലന്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് ചോക്ലൈറ്റ് പോലുള്ളവ കഴിക്കാതിരിക്കുക വെല്ലുവിളി തന്നെയാണ്. ഇനി ചോക്ലൈറ്റിലെ പഞ്ചസാരയെ ഭയക്കേണ്ടതില്ല, ആ ഭയത്തോട് ഗുഡ് ബൈ പറയാമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. പഞ്ചസാരയില്ലാതെ തന്നെ ചോക്ലൈറ്റിന് മധുരം നല്‍കുന്ന മാര്‍ഗമാണ് ഇതിനായി ഗവേഷകര്‍ ലോകത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ചോക്ലൈറ്റ് ഉണ്ടാക്കുന്നത് കോക്കൊ ബീന്‍സില്‍ നിന്നാണെന്ന് അറിയാമല്ലോ. ബീന്‍സ് എടുത്തുകഴിഞ്ഞാല്‍ പള്‍പ്പ് അടക്കമുള്ളവ ഒഴിവാക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.
എന്നാല്‍ കൊക്കോയുടെ പള്‍പ്പും തൊണ്ടും ഉപയോഗിച്ച് പഞ്ചസാരയ്ക്ക് പകരമുള്ള ജെല്ലി പോലുള്ള ഭക്ഷ്യവസ്തു നിര്‍മിച്ചിരിക്കുകയാണ് സ്വീസ് ഗവേഷകര്‍ .നേച്ചര്‍ ഫുഡില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പഞ്ചസാരയ്ക്ക് പകരം ഇത് ഉപയോഗിക്കുന്നതോടെ പരമ്പരാഗത ചോക്ലേറ്റിനേക്കാള്‍ പോഷകഗുണമുള്ള ഭക്ഷ്യവസ്തുവായി ചോക്ലൈറ്റ് മാറും. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷ്യവസ്തു എന്ന പേരും അതോടെ ചോക്ലൈറ്റ് നേടുമെന്നുമാണ് ശാസ്ത്ര ലോകം പറയുന്നതും.
കൊക്കോ പഴത്തിന്റെ ബീന്‍സ് മാത്രമാണ് ഇത്ര കാലം ലോകം ഉപയോഗപ്പെടുത്തിയത്. എന്നാല്‍ ആ പഴത്തിന് മറ്റ് ഗുണങ്ങള്‍ കൂടി ഉണ്ട്. അവ ഇനിയും തിരിച്ചറിയാന്‍ കിടക്കുകയാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘാംഗവും ഇടിഎച്ച് സൂറിച്ചിലെ ഫുഡ് ടെക്‌നോളജിസ്റ്റുമായ കിം മിശ്ര പറയുന്നു. ഇപ്പോള്‍ ആരോഗ്യ പ്രദമെന്ന് പറയുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ പഞ്ചസാരയുടെ അംശം കുറവാണെന്ന് മാത്രമേയുള്ളു.
പ്രമേഹ രോഗമുള്ളവര്‍ക്ക് അത് പോലും ഭീഷണിയാണ്. അത്തരക്കാര്‍ക്കായിരിക്കും വിത്തൗട്ട് ഷുഗറുള്ള ഈ ചോക്ലൈറ്റ് ഗുണം ചെയ്യുക. നേരത്തെ ചോക്ലൈറ്റ് നിര്‍മാണത്തില്‍ ജലാംശം കലര്‍ത്തുന്ന പ്രക്രിയകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കോക്കോ ബീന്‍സ് ഉണക്കാനായി നല്ല ഊര്‍ജ്ജ ചെലവും വന്നിരുന്നു. പുതിയ രീതി വരുന്നതോടെ ഡ്രൈയര്‍ പ്രക്രിയ ഇല്ലാതാവും. അത് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
English summary: Scientists develop method of making healthier, more sustainable chocolate